Split | ഹാര്‍ദിക് പാണ്ഡ്യയും  നടാഷ സ്റ്റാന്‍കോവിചും വേര്‍പിരിയുന്നതായി അഭ്യൂഹം; വാര്‍ത്തയ്ക്ക് പിന്നില്‍ ഇന്‍സ്റ്റയില്‍ നിന്നും ക്രികറ്റ് താരത്തിന്റെ പേര് ഭാര്യ ഒഴിവാക്കിയത് 
 

 
Hardik Pandya & Natasa Stankovic To Split Their Ways? Here's The Truth, Mumbai, News, Hardik Pandya & Natasa Stankovic, Split, Social Media, IPL, National
Hardik Pandya & Natasa Stankovic To Split Their Ways? Here's The Truth, Mumbai, News, Hardik Pandya & Natasa Stankovic, Split, Social Media, IPL, National


*സംഭവത്തില്‍ ഇതുവരെയും ഹാര്‍ദികും നടാഷയും പ്രതികരിച്ചിട്ടില്ല


*'ഒരാള്‍ തെരുവിലിറങ്ങാന്‍ പോകുന്നു' എന്ന ക്യാപ്ഷനോടെ നടാഷ പങ്കുവച്ച സ്റ്റോറിയും അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്നു
 

മുംബൈ: (KVARTHA) ക്രികറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും നടിയും മോഡലുമായ ഭാര്യ നടാഷ സ്റ്റാന്‍കോവിചും വേര്‍പിരിയുന്നതായി അഭ്യൂഹം. നടാഷ ഇന്‍സ്റ്റഗ്രാം പേജിലെ തന്റെ പേരില്‍നിന്നും ഹാര്‍ദികിന്റെ പേര് ഒഴിവാക്കിയതാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണമായത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെയും ഹാര്‍ദികും നടാഷയും പ്രതികരിച്ചിട്ടില്ല. നിലവില്‍ അടുത്തമാസം നടക്കുന്ന ടി20 ലോകക്കപ്പിനായുള്ള ഒരുക്കത്തിലാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക്.

 

ഐ പി എല്‍ മത്സരത്തില്‍ മുംബൈ ഇന്‍ഡ്യന്‍സിന്റെ ക്യാപ്റ്റനായ ഹാര്‍ദികിന് ഈ സീസണില്‍ ബാറ്റിങ്ങിലോ ബൗളിങ്ങിലോ കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 2024 ഐപിഎല്‍ പോയന്റ് ടേബിളില്‍ അവസാനക്കാരായ മുംബൈ ഇന്‍ഡ്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തിരുന്നു. 14 കളികളില്‍ നാലെണ്ണത്തില്‍ മാത്രമാണ് മുംബൈ ഇന്‍ഡ്യന്‍സ് വിജയിച്ചത്. ഇതിനുപിന്നാലെയാണ് ഹാര്‍ദികും നടാഷയും വേര്‍പിരിയുന്നതായുള്ള അഭ്യൂഹങ്ങളും പ്രചരിച്ചുതുടങ്ങിയത്. 

 

റെഡ്ഡിറ്റ് എന്ന സാമൂഹ്യമാധ്യമത്തിലൂടെയാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്. പിന്നാലെ ഹാര്‍ദികിന്റെ സ്വത്തിന്റെ 70% ജീവനാംശമായി നടാഷയ്ക്ക് നല്‍കേണ്ടിവരും എന്നുള്ള രീതിയില്‍ മറ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെയും വാര്‍ത്തകള്‍ പ്രചരിക്കുകയുണ്ടായി.

 

ഇതിനുപറമേ, റോഡിലെ സുരക്ഷാ ചിഹ്നങ്ങളുമായി ബന്ധപ്പെട്ട ചാര്‍ടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് 'ഒരാള്‍ തെരുവിലിറങ്ങാന്‍ പോകുന്നു' എന്ന ക്യാപ്ഷനോടെ നടാഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയും അഭ്യൂഹത്തിനിട നല്‍കി. സ്വത്തിന്റെ 70% നടാഷയ്ക്ക് നല്‍കുന്നതോടെ ഹാര്‍ദിക് തെരുവിലാകും എന്നാണ് സ്റ്റോറിയുടെ ഉള്ളടക്കം എന്ന നിലയിലുള്ള ചര്‍ചകളും സാമൂഹ്യമാധ്യമങ്ങളില്‍ കൊഴുക്കുന്നുണ്ട്. 

 

അതിനിടെ ഇരുവരും പിരിയുന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് കാട്ടി ഹാര്‍ദികിന്റെയും നടാഷയുടെയും ഫാന്‍സും രംഗത്തെത്തിയിട്ടുണ്ട്. നടാഷയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഹാര്‍ദികും കുഞ്ഞുമായുള്ള ചിത്രങ്ങളും വീഡിയോകളും ഇപ്പോഴുമുണ്ടെന്നാണ് ഫാന്‍സിന്റെ അവകാശവാദം. മാത്രമല്ല മുംബൈ ഇന്‍ഡ്യന്‍സിന്റെ മത്സരം കാണാന്‍ നടാഷ സ്റ്റേഡിയത്തില്‍ എത്തിയിരുന്നുവെന്നും ഇവര്‍ പറയുന്നു.

 

2020-ലാണ് നടാഷയും ഹാര്‍ദികും വിവാഹിതരായത്. ലോക് ഡൗണിനിടയില്‍ രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. അതുകൊണ്ടുതന്നെ മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം 2023-ല്‍ ഇരുവരും വീണ്ടും വിവാഹിതരായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായി ആര്‍ഭാടമായി നടത്തിയ വിവാഹത്തിലെ പ്രധാന ആകര്‍ഷണം ഇരുവരുടെയും മകന്‍ അഗസ്ത്യ ആയിരുന്നു. 2020 ജൂലൈയിലാണ് ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia