Free Events | ശാർജ കുട്ടികളുടെ വായനോത്സവം: കുരുന്നുകളുടെ സർഗവാസന തിരിച്ചറിയാൻ നിരവധി സൗജന്യ പരിപാടികൾ

 


/ ഖാസിം ഉടുമ്പുന്തല

ശാർജ: (KVARTHA) എക്സ്പോ സെൻ്ററിൽ നട‌ന്നുവരുന്ന ശാർജ കുട്ടികളുടെ വായനോത്സവത്തിൽ അവരുടെ അഭിരുചി തിരിച്ചറിയാൻ നിരവധിയായ സൗജന്യ പരിപാടികൾ. ഇവയെല്ലാം അറബ് വംശജരായ കുരുന്നുകൾക്ക് മാത്രമല്ല, മലയാളികൾക്കും അവരുടെ മാതാപിതാക്കൾക്കും ഉപയോഗപ്പെടുത്താനുള്ളതാണെന്ന് സംഘാടകരായ ശാർജ ബുക്ക് അതോറിറ്റി വക്താക്കൾ പറഞ്ഞു.

Free Events | ശാർജ കുട്ടികളുടെ വായനോത്സവം: കുരുന്നുകളുടെ സർഗവാസന തിരിച്ചറിയാൻ നിരവധി സൗജന്യ പരിപാടികൾ

യുഎഇ സുപ്രീം കൗൺസിൽ അംഗവും ശാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഈ മാസം 12 വരെ നടക്കുന്ന പരിപാടിയിൽ കുട്ടികൾക്ക് അവരുടെ സർഗാത്മക കഴിവുകൾ മിനുക്കിയെടുക്കുവാനും അറിവുകളുടെ ലോകം വികസിപ്പിക്കാനുമുള്ള, പോയവർഷങ്ങളിലേതിനേക്കാൾ മികവുള്ള പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ മനംനിറയ്ക്കുന്ന 1400 പരിപാടികൾ 12 ദിവസവും അരങ്ങേറും.

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെയും വെള്ളി വൈകിട്ട് നാല് മുതൽ ഒമ്പത് വരെയും ശനി, ഞായർ ദിവസങ്ങളിൽ രാത്രി ഒമ്പത് വരെയുമാണ് വായനോത്സവം. വിവിധ ശിൽപശാലകൾ, ഇല്ലസ്ട്രേഷൻ എക്സിബിഷൻ, കോമിക് കോർണർ, കുക്കറി ഷോ, അനിമേഷൻ സമ്മേളനം, നാടകങ്ങൾ, ഷോകൾ, തത്സമയപരിപാടികൾ, എഴുത്തുകാരുമായുള്ള മുഖാമുഖം പരിപാടികൾ തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്.

12 രാജ്യങ്ങളിൽ നിന്നുള്ള 19 നാടകസംഘങ്ങളാണ് എത്തുക. ശിൽപശാലകൾ, ചർച്ചകൾ എന്നിവയടക്കം 132 പരിപാടികൾ വായനോത്സവത്തിൽ നടക്കും. 3ഡി മോണലിങ്, അനിമേഷൻ, കാരക്ടർ ക്രിയേഷൻ, കോമിക്സ് പോപ് ആർട്, കോസ്പ്ലേ ഹെൽമെറ്റ്സ് എന്നിവയിൽ പങ്കുചേരാനും കുട്ടികൾകൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.

വൺസ് അപോൺ എ ഹീറോ (كن بطل قصتك) എന്ന പ്രമേയത്തിൽ ശാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 12 ദിവസം നീണ്ടുനിൽക്കുന്ന അക്ഷരോത്സവത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 190 എഴുത്തുകാരും 75 രാജ്യങ്ങളിൽ നിന്നുള്ള 470 പ്രസാധകരും പങ്കെടുക്കുന്നുണ്ട്. അടുത്ത 12-ാം തീയതി വരെ 1,400 കലാ സാംസ്കാരിക വിനോദ പരിപാടികൾ അരങ്ങേറും.

Keywrds: News, World, Sharjah, UAE News, Sharjah Children's Reading Festival, Free Events, Drama, Live Programme, Animation,   Sharjah Children's Reading Festival: Free events for children to discover their senses.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia