Fraternity Movement | മലബാറില്‍ പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
May 22, 2024, 18:21 IST
കണ്ണൂര്‍: (KVARTHA) മലബാര്‍ മേഖലയില്‍ ഹയര്‍ സെകന്‍ഡറി വിദ്യാഭ്യാസ രംഗത്ത് സീറ്റ് അപര്യാപ്തത നിലനില്‍ക്കെ പ്ലസ് വണ്‍ അലോട്മെന്റ് നടത്തുന്നത് വിദ്യാര്‍ഥികളോടുള്ള വഞ്ചനയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഡ്മിഷന്‍ നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ആവശ്യമായ പുതിയ ബാചുകള്‍ അനുവദിച്ച് സര്‍കാര്‍ പ്രശ്നം പരിഹരിക്കണം. അല്ലായെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വരുന്നയാഴ്ച കണ്ണൂര്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച് നടത്തും.
മലബാറില്‍ പ്ലസ് വണ്‍ സീറ്റുകള്‍ കുറവാണെന്ന് വിദ്യാഭ്യാസമന്ത്രി തന്നെ സമ്മതിച്ചിരിക്കുന്ന സാഹചര്യത്തില്‍ അലോട്‌മെന്റ് കഴിയാന്‍ നില്‍ക്കാതെ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍കാര്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ അതികഠിനമായ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്നും ഭാരവാഹികളായ ജില്ലാ പ്രസിഡന്റ് സല്‍മാനുല്‍ ഫാരിസി, കെ പി മസൂദ്, നബഹാന്‍ താജ്, ഫഹീം ഇബ്രാഹിം, ഇ പി മിസ്ഹബ് എന്നിവര്‍ അറിയിച്ചു.
Keywords: News, Kerala, Kannur, Kannur-News, Education, Fraternity Movement, Start, Agitation, Plus One Seat, Kannur News, Education, Press Conference, Students, Fraternity Movement demand more Plus One Seat.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.