Headache |  തലയ്ക്കു ചുറ്റിലും അനുഭവപ്പെടുന്ന വേദന നിസാരമാണോ? ആരോഗ്യ വിദഗ്ധർ പറയുന്നത് 

 
headache


70 ശതമാനത്തിലധികം ആളുകൾക്കും ടെൻഷൻ കാരണമാണ് തലവേദന വരുന്നത്. മിക്കപ്പോഴും ഇത് പുരുഷന്മാരേക്കാൾ സ്ത്രീകളെയാണ് ബാധിക്കുന്നത്.

ന്യൂഡൽഹി: (KVARTHA) സാധാരണയിൽ സാധാരണമായ അസുഖമാണ് തലവേദന. എന്നാൽ നമ്മളെ മൊത്തത്തിൽ അങ്ങു തളർത്തി കളയുന്ന, വളരെ നിസാരമായ കാരണം കൊണ്ടു പോലും പിടിപെടുന്ന അവസ്ഥയാണിത്. തലവേദനയ്ക്കൊക്കെ പ്രത്യേകിച്ച് കാരണം വേണോ എന്നാണ് ചിന്തിക്കുന്നതെങ്കിൽ, വേണം എന്നു തന്നെയാണ് ഉത്തരം. ഓരോ തരം തലവേദനയ്ക്കും അതിനനുസൃതമായ കാരണങ്ങൾ ഉണ്ട്.

ഗവേഷകർ പറയുന്നതനുസരിച്ച്, 70 ശതമാനത്തിലധികം ആളുകൾക്കും ടെൻഷൻ കാരണമാണ് തലവേദന വരുന്നത്. മിക്കപ്പോഴും ഇത് പുരുഷന്മാരേക്കാൾ സ്ത്രീകളെയാണ് ബാധിക്കുന്നത്. നാഡീരോഗവിദഗ്ധനായ, ഡോ ശ്രീനിവാസ് ബോട്‌ല പറഞ്ഞതനുസരിച്ച്,  സമ്മർദമോ, വൈകാരികമോ ആയ കാരണങ്ങൾ കൊണ്ട് വരുന്ന സാധാരണമായ തലവേദനയാണ്, ടെൻഷൻ തലവേദന. ഇത് സാധാരണയായി നമ്മുടെ നെറ്റിയുടെ ഇരുവശങ്ങളിലും കഠിനമായ വേദനയുണ്ടാക്കും.

കാരണങ്ങൾ 
 
വെള്ളം കുടിക്കാതിരിക്കുക
സങ്കടം, വ്യാകുലത
ഉറക്കക്കുറവ്
അധിക കഫീൻ
വിശപ്പ്
തീവ്രമായ വികാരങ്ങൾ.
ചില ആളുകൾക്ക് കണ്ണിൻ്റെ ആയാസം, അല്ലെങ്കിൽ കഴുത്തിലെയും തോളിലെയും പേശികളുടെ പിരിമുറുക്കം എന്നിവ കാരണം, തലവേദന അനുഭവപ്പെടാം.
ഉച്ചത്തിലുള്ള ശബ്‌ദം, കഠിനമായ പ്രകാശം, അല്ലെങ്കിൽ ശക്തമായ ദുർഗന്ധം തുടങ്ങിയ ഘടകങ്ങൾ ചിലരിൽ തലവേദനയുണ്ടാക്കും.
 
മൈഗ്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, ടെൻഷൻ കാരണമുള്ള തലവേദന സാധാരണയായി ഓക്കാനം അല്ലെങ്കിൽ ഛർദി തുടങ്ങിയ ലക്ഷണങ്ങൾ കാട്ടാറില്ല. പക്ഷേ ഇത്തരം തലവേദനകൾ മൈഗ്രെയിനിൻ്റെ തുടക്കമാകാൻ സാധ്യതയുണ്ട്.

ചികിത്സ

ഇബുപ്രോഫെൻ അല്ലെങ്കിൽ ആസ്പിരിൻ പോലുള്ള വേദനസംഹാരികൾ പലപ്പോഴും ടെൻഷൻ തലവേദനയ്ക്ക് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. അതോടൊപ്പം യോഗ, നന്നായി വെള്ളം കുടിക്കൽ, തുടങ്ങിയ ശീലങ്ങൾ ഈ ബുദ്ധിമുട്ട് കുറയ്ക്കും. നെറ്റിയിൽ തണുത്ത ഐസ് കഷണങ്ങൾ വെക്കുന്നതും, തലയിൽ മസാജ് ചെയ്യുന്നതും വേദന കുറക്കാൻ സഹായിക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

ചിട്ടയായ വ്യായാമം, നല്ല ഉറക്കം, തുടങ്ങിയവ തലവേദനയകറ്റാൻ സഹായിക്കുന്ന ജീവിതമൂല്യങ്ങളാണ്.
തലവേദന അനുഭവപ്പെടുമ്പോൾ, അതെന്തു തരം തലവേദനയാണെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം തലവേദന മറ്റു പല ഗുരുതരമായ അസുഖങ്ങളുടെയും തുടക്കമാകാം. അതുകൊണ്ട് ഇവയെ നിസാരമായി കാണാതെ, ഒരു ആരോഗ്യ വിദഗ്ധൻ്റെ ഉപദേശം തേടുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia