EPFO | പിഎഫ് അംഗങ്ങൾക്ക് സന്തോഷവാർത്ത! വിദ്യാഭ്യാസം, വിവാഹം, വീട് നിർമ്മാണം എന്നിവയ്ക്കുള്ള അഡ്വാൻസ് തുക ഇനി 4 ദിവസത്തിനുള്ളിൽ അക്കൗണ്ടിലെത്തും

 


ന്യൂഡെൽഹി: (KVARTHA) ആറ് കോടിയിലധികം ഉപയോക്താക്കൾക്ക് സന്തോഷവാർത്ത നൽകി എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). അംഗങ്ങൾക്ക് ഇപ്പോൾ അവരുടെ പിഎഫ് അക്കൗണ്ടിൽ നിന്ന് വിദ്യാഭ്യാസം, വീട് നിർമ്മാണം, വിവാഹം എന്നീ മൂന്ന് ആവശ്യങ്ങക്ക് പണം മുൻകൂട്ടി പിൻവലിക്കുന്നതിന് ഓട്ടോ-മോഡ് സെറ്റിൽമെൻ്റ് അവതരിപ്പിച്ചു. ഇതോടെ ക്ലെയിം അപേക്ഷ നൽകി മൂന്ന് മുതൽ നാല് ദിവസങ്ങൾക്കുള്ളിൽ ഇപിഎഫ്‌ഒ അംഗങ്ങളുടെ അക്കൗണ്ടിലേക്ക് പണം വരും.

EPFO | പിഎഫ് അംഗങ്ങൾക്ക് സന്തോഷവാർത്ത! വിദ്യാഭ്യാസം, വിവാഹം, വീട് നിർമ്മാണം എന്നിവയ്ക്കുള്ള അഡ്വാൻസ് തുക ഇനി 4 ദിവസത്തിനുള്ളിൽ അക്കൗണ്ടിലെത്തും

ഇതുമാത്രമല്ല, ഓട്ടോ ക്ലെയിം സെറ്റിൽമെൻ്റിൻ്റെ പരിധിയും വർധിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള 50,000 രൂപയിൽ നിന്ന് 1,00,000 രൂപയായാണ് വർധിപ്പിച്ചത്. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇപിഎഫ് സ്കീം 1952 ലെ പാരാ 68 കെ (വിദ്യാഭ്യാസത്തിനും വിവാഹത്തിനും) 68 ബി (ഭവന) പ്രകാരമുള്ള എല്ലാ ക്ലെയിമുകളും ഓട്ടോ ക്ലെയിം സെറ്റിൽമെൻ്റ് ഫെസിലിറ്റിയുടെ കീഴിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

മനുഷ്യ ഇടപെടലില്ലാതെ സാങ്കേതിക വിദ്യ സംവിധാനത്തിലൂടെ ക്ലെയിമുകൾ സ്വയമേവ പരിഗണിക്കുന്നതാണ് ഓട്ടോ-മോഡ് സെറ്റിൽമെൻ്റ്. ഈ സൗകര്യം കാരണം, അഡ്വാൻസിനായി ക്ലെയിം സെറ്റിൽമെൻ്റിന് എടുക്കുന്ന സമയം 10 ​​ദിവസത്തിൽ നിന്ന് മൂന്ന് മുതൽ നാല് ദിവസമായി കുറയും. ഈ സംവിധാനത്തിലൂടെ അഡ്വാൻസിനുള്ള ഏതെങ്കിലും ക്ലെയിം തീർപ്പാക്കിയില്ലെങ്കിൽ പെട്ടെന്ന് നിരസിക്കില്ല. പകരം, ക്ലെയിം രണ്ടാം തലത്തിൽ സൂക്ഷ്മപരിശോധന നടത്തും.

ക്ലെയിം സെറ്റിൽമെന്റിനുള്ള ഓട്ടോ മോഡ് 2020 ഏപ്രിലിൽ തന്നെ ആരംഭിച്ചിരുന്നു. പക്ഷേ,അക്കാലത്ത് അസുഖത്തിന്റെ കാര്യത്തിൽ മാത്രമേ ഉപയോഗം അനുവദിച്ചിരുന്നുള്ളൂ. ഇപ്പോൾ എല്ലാത്തരം
സാഹചര്യങ്ങൾക്കും നടപ്പിലാക്കി എന്നതാണ് പ്രത്യേകത.

Keywords: News, National, New Delhi, EPFO, New Rules, PF, Education, Marriage, Home,   EPFO Expands Auto Claim Settlement, Now Get Advance For 3 More Needs, Check Details Here.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia