Congress | മകനൊക്കെ ശരി, 'റായ്ബറേലിയെ അമേഠി പോലെയാക്കരുത്', രാഹുലിനോട് സോണിയ പറയണം

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) സോണിയാ ഗാന്ധി പറയുന്നു ഞാൻ എൻ്റെ മണ്ഡലം മകനെ ഏൽപ്പിക്കുന്നുവെന്ന്. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി തുടർച്ചയായി മത്സരിച്ചു വിജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ് ഉത്തർപ്രദേശിലെ റായ്ബറേലി. പ്രായാധിക്യത്തെത്തുടർന്ന് സോണിയാ രാജ്യസഭയിലേയ്ക്ക് മത്സരിച്ച് എം.പിയായതിനെത്തുടർന്ന് ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിൽ മകൻ രാഹുൽ ഗാന്ധിയാണ് ഇവിടുത്തെ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി. ഇത്തവണ വയനാട് മത്സരിച്ചതിന് ഒപ്പമാണ് രാഹുൽ ഗാന്ധി റായ്ബറേലിയും മത്സരിക്കുന്നത്. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് പ്രചരണയോഗത്തിലാണ് റായ്ബറേലി ഇനി മകനെ ഏൽപ്പിക്കുകയാണെന്ന് സോണിയ പറഞ്ഞത്.

Congress | മകനൊക്കെ ശരി, 'റായ്ബറേലിയെ അമേഠി പോലെയാക്കരുത്', രാഹുലിനോട് സോണിയ പറയണം

 കോൺഗ്രസിൻ്റെ പരമ്പരാഗത മണ്ഡലമായി അറിയപ്പെടുന്ന ലോക്സഭാ മണ്ഡലമാണ് റായ്ബറേലി. ഇവിടെ നിന്നും മുൻപ് ഇന്ദിരാഗാന്ധിയും മത്സരിച്ചു വിജയിച്ചിട്ടുണ്ട്. തൻ്റെ മകനെ ഏൽപ്പിക്കുകയാണെന്ന് സോണിയ ഇപ്പോൾ പറഞ്ഞതു പോലെ മുൻപും പറഞ്ഞിട്ടുള്ളതാണ്. അത് സോണിയാ അമേഠി വിട്ട് റായ്ബറേലിയിൽ മത്സരിക്കാൻ എത്തിയപ്പോൾ. പരമ്പരാഗതമായി റായ്ബറേലി പോലെ തന്നെയാണ് കോൺഗ്രസിന് അമേഠി ലോക്സഭാ മണ്ഡലവും. രാജീവ് ഗാന്ധി മരിക്കുന്നതിന് മുൻപ് വരെ അദേഹം ആയിരുന്നു ഇവിടുത്തെ എം.പി. പിന്നീട് സോണിയാ ഗാന്ധിയും ക്യാപ്റ്റൻ സതീഷ് ശർമ്മയും ഒക്കെ ഇവിടെ കോൺഗ്രസിന് വേണ്ടി മത്സരിച്ച് എം.പിമാർ ആവുകയായിരുന്നു.

രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ സജീവമാകുന്ന കാലത്ത് അന്ന് യു.പി.എ അധ്യക്ഷയും കോൺഗ്രസിൻ്റെ പ്രസിഡൻ്റുമായിരുന്ന സോണിയാ ഗാന്ധി ആയിരുന്നു ഇവിടുത്തെ എംപി. രാഹുൽ ലോക് സഭയിലേയ്ക്ക് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചപ്പോൾ അമ്മ സോണിയാ ഗാന്ധി അമേഠി പുത്രന് നൽകി റായ്ബറേലിയിലേയ്ക്ക് ചുവട് മാറ്റുകയായിരുന്നു. ഈ രണ്ട് മണ്ഡലങ്ങളും സോണിയയുടെ കയ്യിൽ സുരക്ഷിതവുമായിരുന്നു. സോണിയ റായ്ബറേലിയിലേയ്ക്ക് മാറുമ്പോൾ പറഞ്ഞ ഒരു കാര്യമുണ്ട്, അമേഠി ഇനി മകനെ ഏൽപ്പിക്കുന്നുവെന്ന്. പിന്നീട് നടന്നത് എന്താണെന്ന് എല്ലാവർക്കും അറിയാം. അമേഠിയിലെ ജനങ്ങൾ രാഹുൽ ഗാന്ധിയെ തള്ളുന്നതാണ് കണ്ടത്. അതുവരെ കോൺഗ്രസിൻ്റെ കയ്യിൽ ഇരുന്ന മണ്ഡലം ബി.ജെ. പിയുടെ കയ്യിൽ എത്തപ്പെടുകയും ചെയ്തു.

ഇക്കുറി പരാജയഭീതി പൂണ്ട് രാഹുൽ അമേഠിയിൽ മത്സരിക്കാതെ വയനാട്ടിൽ തന്നെ മത്സരിക്കുന്നതാണ് കണ്ടത്. അതുമാത്രമല്ല, വയനാട് ഉപേക്ഷിച്ച് ഹിന്ദി മേഖലയിൽ നിൽക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ട് അമ്മ പണ്ട് മത്സരിച്ച കോൺഗ്രസിന് വേരോട്ടമുള്ള റായ്ബറേലി കൂടി മത്സരിക്കാൻ തെരഞ്ഞെടുക്കുകയും ചെയ്തു. ഇതാണ് രാഹുൽ ഗാന്ധി എന്ന നേതാവ്. ഇങ്ങനെയുള്ള രാഹുൽ അല്ലേ ശരിക്കും കോൺഗ്രസിനെ നശിപ്പിച്ചത് എന്ന് അതിൻ്റെ നേതാക്കൾ ചിന്തിക്കേണ്ട സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയാൽ കോൺഗ്രസ് രാജ്യത്ത് ഇല്ലാതെയാകാൻ വലിയ താമസമൊന്നും എടുക്കില്ല. സോണിയ റായ്ബറേലി മകനെ ഏൽപ്പിച്ചപ്പോൾ മകനോട് ഒന്ന് ചോദിച്ചാൽ നന്നായിരുന്നു. ഇതും അമേഠി പോലെയാക്കുമോ എന്ന്.

Congress | മകനൊക്കെ ശരി, 'റായ്ബറേലിയെ അമേഠി പോലെയാക്കരുത്', രാഹുലിനോട് സോണിയ പറയണം

രാഹുൽ ഗാന്ധി ഇക്കുറി അമേഠിയിൽ മത്സരിക്കുന്നില്ലെങ്കിൽ വയനാട് ഒഴിച്ച് മറ്റൊരു സ്ഥലത്തും മത്സരിക്കരുതായിരുന്നു. റായ്ബറേലിയിൽ സോണിയയുടെ മകൾ പ്രിയങ്കയെ ഏൽപ്പിച്ചിരുന്നെങ്കിൽ രാജ്യത്ത് ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാതെ കോൺഗ്രസിന് ഒരു എം.പിയെ കിട്ടുമായിരുന്നു. രാഹുൽ എന്തായാലും വയനാട്ടിൽ നിന്ന് ജയിക്കുമെന്ന് ഉറപ്പാണ്. ഇത് ഒരു ആവശ്യമില്ലാത്ത മത്സരമായി പോയി എന്ന് ചിന്തിക്കുന്നവരാണ് ഏറെയും. ഇനി റായ്ബറേലിയും കുട്ടിച്ചോറാക്കി ഇവിടെ നിന്നും ഒളിച്ചോടി സുരക്ഷിതമാർഗം കണ്ടെത്താനുള്ള തത്രപ്പാടിലായിരിക്കും വരും കാലങ്ങളിൽ രാഹുലിനെപ്പോലുള്ളവർ ശ്രമിക്കുക. ഇങ്ങനെ പോയാൽ രാഹുലിൻ്റെ സുരക്ഷിതത്വം നടക്കും. അപ്പോൾ കോൺഗ്രസ് എന്ന പ്രസ്ഥാനം ഒരു വശത്ത് നശിച്ചും ഇരിക്കും.

ഇനി റായ്ബറേലിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി മാത്രമേ ഉണ്ടായിരുന്നുള്ളുവോ? അവിടെ സോണിയ ഗാന്ധിയ്ക്കും കോൺഗ്രസിനും വേണ്ടി വിയർപ്പൊഴുക്കിയ എത്രയോ പ്രവർത്തകർ ഉണ്ടായിരുന്നു. അവർ ആരെങ്കിലും മത്സരിച്ചിരുന്നെങ്കിൽ രാഹുലിനെക്കാൾ എത്രയോ ഭേദം ആയിരിന്നിരിക്കണം. കൂടെ നിൽക്കുന്നവരെ അറിയാതെ മക്കൾക്ക് വേണ്ടി നിലകൊള്ളുന്ന കോൺഗ്രസ് നേതാക്കളാണ് പാർട്ടിയെ ഈ പരുവത്തിലാക്കിയത്. അതാണ് കോൺഗ്രസിൻ്റെ എക്കാലത്തെയും കുഴപ്പവും.

Keyword:  News, Malayalam News, Natonal,  Politics, Election, Lok Sabha election, Rahul Gandhi, Sonia Gandhi, 'Don't make Rae Bareli like Amethi', Sonia should tell Rahul
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia