Remanded | വിവാഹമോചന പരാതിയുമായെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസ്: അഭിഭാഷകർ റിമാൻഡിൽ; അറസ്റ്റിലായത് കണ്ണൂർ യൂനിവേഴ്സിറ്റിയുടെ സ്ഥലമെടുപ്പ് കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്നവർ
May 7, 2024, 15:16 IST
കണ്ണൂർ: (KVARTHA) വിവാഹമോചന പരാതിയുമായി ഓഫീസിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ തലശേരി ബാറിലെ രണ്ട് അഭിഭാഷകരെ റിമാൻഡ് ചെയ്‌തു. അഡ്വ. എം ജെ ജോൺസൺ, അഡ്വ. കെ കെ ഫിലിപ്പ് എന്നിവരെയാണ് തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. കേസുമായി അഭിഭാഷക ഓഫീസിലെത്തിയ കോഴിക്കോട് സ്വദേശിനിയെ ഓഫീസിലും വീട്ടിലും വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
< !- START disable copy paste -->
തലശേരി എസ് എച് ഒവിന് നൽകിയ പരാതിയിൽ കേസെടുത്തെങ്കിലും പ്രതികൾ ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. 2023 ഒക്ടോബർ 18നാണ് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഇത് ചോദ്യം ചെയ്‌ത് ഇരയായ സ്ത്രീ നൽകിയ അപീൽ പരിഗണിച്ച സുപ്രീംകോടതി കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് മുൻകൂർ ജാമ്യം റദ്ദാക്കി. പ്രതികൾ ഒളിവിൽ പോയതിനാൽ അറസ്റ്റ് വൈകി.
ഇതിനെതിരെ ഇര നൽകിയ അപീൽ കഴിഞ്ഞ ഏപ്രിൽ 22ന് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് പ്രശാന്ത്കുമാർ മിശ്ര എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ച് നാലാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇതിനിടെ, അന്വേഷണ ഉദ്യോഗസ്ഥനായ എഎസ്പി അരുൺ കെ പവിത്രൻ മുമ്പാകെ തലശേരി എഎസ്പി ഓഫീസിൽ പ്രതികൾ തിങ്കളാഴ്ച കീഴടങ്ങുകയായിരുന്നു.
കണ്ണൂർ യൂനിവേഴ്സിറ്റിയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നേരിടുന്നവരാണ് ആരോപണ വിധേയരായ അഭിഭാഷകർ. എം ജെ ജോൺസൺ യുഡിഎഫ് ഭരണകാലത്ത് തലശേരി ജില്ല കോടതിയിൽ പ്രോസിക്യുടർ ആയിരുന്നു.

Keywords: News, Malayalam News, Kerala, Remanded, Kannur, Crime, Lawyers, Lawyers remanded in assaulting case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.