Man shot dead | 'ഹോടലില്‍ ഭാര്യയ്‌ക്കൊപ്പം കണ്ട സുഹൃത്തിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു'

 


മണാലി: (www.kvartha.com) ഹോടെലില്‍ ഭാര്യയ്‌ക്കൊപ്പം കണ്ട സുഹൃത്തിനെ യുവാവ് വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി പൊലീസ്. ഹിമാചല്‍ പ്രദേശിലെ മണാലിയിലെ ഹോടെലിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
         
Man shot dead | 'ഹോടലില്‍ ഭാര്യയ്‌ക്കൊപ്പം കണ്ട സുഹൃത്തിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു'

'ഡെല്‍ഹിയില്‍ നിന്നുള്ള രണ്ട് സ്ത്രീകള്‍ മണാലിയിലെ ഹോടെലില്‍ താമസിച്ചിരുന്നു. അവരില്‍ ഒരാള്‍ വിവാഹിതയായിരുന്നു. വ്യാഴാഴ്ച രാത്രി അവര്‍ സുഹൃത്ത് സണ്ണിയെ മുറിയിലേക്ക് വിളിച്ചുവരുത്തി. രാവിലെ ഹോടെലില്‍ എത്തിയ ഭര്‍ത്താവ് ഭാര്യയ്‌ക്കൊപ്പം സണ്ണിയെ കണ്ടു. ഇതില്‍ മനംനൊന്താണ് വെടിവെച്ച് കൊലപ്പെടുത്തിയത്. അതിന് ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു', പൊലീസ് പറഞ്ഞു.

സംഭവം അന്വേഷിച്ചുവരികയാണെന്നും പ്രഥമദൃഷ്ട്യാ, കുറ്റകൃത്യത്തില്‍ സ്ത്രീകള്‍ക്ക് പങ്കില്ലെന്നും പൊലീസ് അറിയിച്ചു.

Keywords: Delhi man shoots dead wife's male friend after seeing him with her in Manali hotel, dies by suicide, National, News, Top-Headlines, Hotel, Suicide, Dead, Murder, Husband, Crime, Manali, Police, Himachal pradesh.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia