20 Found Dead | മേശകളിലും കസേരകളിലും ചിതറി യുവാക്കളുടെ മൃതദേഹങ്ങള്‍; നിശാക്ലബില്‍ 17 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; 'എല്ലാവരും 18-നും 20നും ഇടയില്‍ പ്രായമുള്ളവര്‍'

 



കേപ്ടൗണ്‍: (www.kvartha.com) ദക്ഷിണാഫ്രികയിലെ  ഈസ്റ്റ് ലന്‍ഡനിലെ നിശാക്ലബില്‍ 17 യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി. മരിച്ചവരെല്ലാം 18-നും 20 വയസിനും ഇടയില്‍ പ്രായമുള്ളവരാണെന്നും മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. 

മൃതദേഹങ്ങളിലൊന്നും മുറിവുകളോ മറ്റോ ഇല്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍. വിഷാംശം അടങ്ങിയ വാതകം ശ്വസിച്ചാണ് യുവാക്കള്‍ മരിച്ചുവീണതെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ടുകളുമുണ്ട്. നിശാക്ലബിനുള്ളില്‍ തിക്കുംതിരക്കും ഉണ്ടായെന്നും ഇതാണ് നിരവധിപേരുടെ മരണത്തിന് കാരണമായതെന്നും വിവരങ്ങളുണ്ട്. എന്നാല്‍ ഈ വിവരങ്ങളൊന്നും അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

അന്വേഷണം നടക്കുകയാണെന്നും, പൂര്‍ത്തിയാകുന്നതുവരെ ഇത്തരത്തിലുള്ള അനുമാനങ്ങള്‍ നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു സൗത് ആഫ്രികന്‍ പൊലീസ് സര്‍വീസി(എസ് എ പി എസ്)ന്റെ പ്രതികരണം.

20 Found Dead | മേശകളിലും കസേരകളിലും ചിതറി യുവാക്കളുടെ മൃതദേഹങ്ങള്‍; നിശാക്ലബില്‍ 17 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; 'എല്ലാവരും 18-നും 20നും ഇടയില്‍ പ്രായമുള്ളവര്‍'


നിശാക്ലബിലെ മേശകളിലും കസേരകളിലും യുവാക്കളുടെ മൃതദേഹങ്ങള്‍ ചിതറികിടക്കുന്ന നിലയിലാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. അപകടവിവരമറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേര്‍ നിശാക്ലബിന് മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്. ഇവരെയൊന്നും പൊലീസ് അകത്തേക്ക് കയറ്റിവിട്ടിട്ടില്ല. സംഭവസ്ഥലം കനത്ത പൊലീസ് കാവലിലാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

Keywords:  News,World,international,Crime,Death,Dead Body,Police,Top-Headlines, At least 20 found dead in South Africa nightclub
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia