Media Perspectives of Cartoons | കാര്‍ടൂണുകളോടുള്ള മാധ്യമങ്ങളുടെ കാഴ്ചപ്പാട് കാലത്തിന് അനുയോജ്യമായി വളര്‍ന്നിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള; കാര്‍ടൂണിസ്റ്റ് യേശുദാസന്റെ 'ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന' ആത്മകഥ പ്രകാശനം ചെയ്തു

 


കൊച്ചി: (www.kvartha.com) കാര്‍ടൂണിസ്റ്റ് യേശുദാസന്‍ കാര്‍ടൂണ്‍ വരച്ചിരുന്ന കാലത്ത് മാധ്യമങ്ങള്‍ക്ക് കാര്‍ടൂണുകളോടുണ്ടായിരുന്ന അഭിരുചി കാലത്തിന് അനുയോജ്യമായി വളര്‍ന്നിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തേണ്ടതാണെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. യശ:ശരീരനായ കാര്‍ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥ 'ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ടൂണുകളുടെ കാര്യത്തില്‍ കേരളത്തിന് മുന്‍കാലങ്ങളില്‍ കിട്ടിയിരുന്ന മുന്‍തൂക്കം ഇന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തകനെയും നല്ല കലാകാരനെയും വാര്‍ത്തെടുക്കുന്നതിന് യേശുദാസന്റെ ആത്മകഥ സഹായകമാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
  
Media Perspectives of Cartoons | കാര്‍ടൂണുകളോടുള്ള മാധ്യമങ്ങളുടെ കാഴ്ചപ്പാട് കാലത്തിന് അനുയോജ്യമായി വളര്‍ന്നിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള; കാര്‍ടൂണിസ്റ്റ് യേശുദാസന്റെ 'ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന' ആത്മകഥ പ്രകാശനം ചെയ്തു

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ രഞ്ജി പണിക്കര്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. യേശുദാസന്റെ വരജീവിതം കാര്‍ടൂണുകളുടെ ചരിത്രം കൂടിയാണെന്ന് മന്ത്രി വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു. കൃഷി മന്ത്രി പി പ്രസാദ് മുഖ്യപ്രഭാഷണവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണ പ്രഭാഷണവും നടത്തി. യേശുദാസന്റെ ദീര്‍ഘകാല സുഹൃത്തായ ഡോ. സിദ്ദീഖ് അഹ് മദിന്റെ നേതൃത്വത്തിലുള്ള ഇറാം ഗ്രൂപിന്റെ സംരംഭമായ പുസ്തകക്കടയാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

എംപിമാരായ ഹൈബി ഈഡന്‍, ഇടി മുഹമ്മദ് ബശീര്‍, എഎം ആരിഫ്, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, യോഹനാന്‍ മാര്‍ പൊളികോര്‍പസ് മെത്രോപോലിത, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറുമായിരുന്ന തോമസ് ജേകബ്, പ്രസാധക സമിതി ചെയര്‍മാനും ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹ് മദ്, കാര്‍ടൂണിസ്റ്റ് യേശുദാസന്റെ മകന്‍ സാനു യേശുദാസന്‍ തുടങ്ങി രാഷ്ടീയ, മാധ്യമ, കാര്‍ടൂണ്‍ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങിനോട് അനുബന്ധിച്ച് കാര്‍ടൂണിസ്റ്റ് യേശുദാസന്റെ തെരഞ്ഞെടുത്ത കാര്‍ടൂണുകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.


Keywords: Goa Governor on Media Perspectives of Cartoons, News, Kerala, Top-Headlines, Cartoon, Media, Goa, Governor, Kochi, Book, Political party, Health Minister, Oommen Chandy, Malayala Manorama, Director, Chairman, Group.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia