Snake Bite | ട്രെയിന്‍ യാത്രയ്ക്കിടെ വനിത ഡോക്ടര്‍ക്ക് പാമ്പ് കടിയേറ്റതായി സംശയം
*ട്രെയിനിലെ ബെര്‍തില്‍ പാമ്പിനെ കണ്ടതായി സഹയാത്രക്കാര്‍ അറിയിച്ചു
*പാമ്പിനെ പിടിക്കാനായി പെരിന്തല്‍മണ്ണ സ്റ്റേഷനില്‍ ആര്‍ആര്‍ടി സംഘം സജ്ജം
ഷൊര്‍ണൂര്‍: (KVARTHA) ട്രെയിന്‍ യാത്രയ്ക്കിടെ വനിത ഡോക്ടര്‍ക്ക് പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൊര്‍ണൂര്‍ വിഷ്ണു ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ നിലമ്പൂര്‍ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രിക്കാണ് (25) കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് നിലമ്പൂരില്‍ നിന്ന് ഷൊര്‍ണൂരിലേക്ക് പോയ ട്രെയിന്‍ വല്ലപ്പുഴ എത്തുന്നതിന് മുന്‍പാണ് സംഭവം.
ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് പാമ്പ് കടിച്ചതായി ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ യുവതി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ട്രെയിനിലെ ബെര്‍തില്‍ പാമ്പിനെ കണ്ടതായി സഹയാത്രക്കാര്‍ അറിയിച്ചു. പാമ്പിനെ പിടിക്കാനായി പെരിന്തല്‍മണ്ണ സ്റ്റേഷനില്‍ ആര്‍ആര്‍ടി സംഘം സജ്ജമായി നില്‍ക്കുന്നുണ്ട്.