Criticized | രാഹുല്‍ ഗാന്ധി ഇന്‍ഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണോ? നരേന്ദ്ര മോദിയുമായി പൊതുസംവാദം നടത്താനുള്ള ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് നേതാവിനെ പരിഹസിച്ച് സ്മൃതി ഇറാനി

 


ന്യൂഡെല്‍ഹി: (KVARTHA) ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതുസംവാദം നടത്താനുള്ള ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മോദിയെ പോലുള്ള ഒരാളുമായി സംവാദം നടത്താന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമോ എന്ന് ചോദിച്ച സ്മൃതി ഇറാനി രാഹുല്‍ ഗാന്ധി ഇന്‍ഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണോ എന്നും പരിഹസിച്ചു.

സ്വന്തം മണ്ഡലം എന്നുപറയപ്പെടുന്നിടത്തുനിന്ന് ഒരു സാധാരണ ബിജെപി പ്രവര്‍ത്തകനോട് മത്സരിക്കാന്‍ ധൈര്യമില്ലാത്ത വ്യക്തിയാണ് രാഹുലെന്നും സ്മൃതി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെ പോലൊരു വ്യക്തിയുമായി സംവാദം നടത്താന്‍ മാത്രം രാഹുല്‍ ഗാന്ധി ആരാണ്, ഇന്‍ഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആണോ എന്നുമായിരുന്നു സ്മൃതിയുടെ ചോദ്യം.

Criticized | രാഹുല്‍ ഗാന്ധി ഇന്‍ഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണോ? നരേന്ദ്ര മോദിയുമായി പൊതുസംവാദം നടത്താനുള്ള ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് നേതാവിനെ പരിഹസിച്ച് സ്മൃതി ഇറാനി
 
സുപ്രീം കോടതി മുന്‍ ജഡ്ജ് മദന്‍ ബി ലോകൂര്‍, മുന്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് എ പി ഷാ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം എന്നിവരാണ് ഇരുവരെയും സംവാദത്തിന് ക്ഷണിച്ചത്. 

ഇത് സംബന്ധിച്ച് നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും മൂവരും ചേര്‍ന്ന് കത്തെഴുതിയിരുന്നു. ഈ മാസം ഒമ്പതിന് എഴുതിയ കത്തിന് ഔദ്യോഗിക ലെറ്റര്‍ പാഡില്‍ സമ്മതം അറിയിച്ചുകൊണ്ടുള്ള കുറിപ്പ് കഴിഞ്ഞദിവസം എക്‌സ് പ്ലാറ്റ്ഫോമിലൂടെ രാഹുല്‍ ഗാന്ധി പങ്കുവച്ചിരുന്നു.

താനോ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി സമ്മതം അറിയിച്ചാല്‍ മറ്റ് വിവരങ്ങള്‍ ചര്‍ച ചെയ്യാമെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സ്മൃതി ഇറാനി.

രാഹുലിന്റെ വാക്കുകള്‍:

നിങ്ങളുടെ ക്ഷണത്തെക്കുറിച്ച് ഞാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ചര്‍ച ചെയ്തു. അത്തരം ഒരു സംവാദം ആളുകള്‍ക്ക് നമ്മുടെ നയം മനസ്സിലാക്കാന്‍ സഹായിക്കുമെന്നും തികഞ്ഞ ബോധ്യത്തോടെ തിരഞ്ഞെടുപ്പില്‍ പങ്കുചേരാന്‍ അവരെ പ്രാപ്തരാക്കുമെന്നും ഞങ്ങള്‍ സമ്മതിക്കുന്നു. ഞങ്ങളുടെ നേതാക്കളില്‍ ആരോപിക്കപ്പെടുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അവസാനിപ്പിക്കേണ്ടതും പ്രധാനമാണ്.

തിരഞ്ഞെടുപ്പില്‍ പോരാടുന്ന പ്രധാന പാര്‍ടികള്‍ എന്ന നിലയില്‍, അവരുടെ നേതാക്കളില്‍നിന്ന് നേരിട്ട് കേള്‍ക്കാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. അതനുസരിച്ച്, ഞാനോ കോണ്‍ഗ്രസ് അധ്യക്ഷനോ ഇത്തരമൊരു സംവാദത്തില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കാന്‍ സമ്മതിച്ചാല്‍ ചര്‍ചയുടെ വിശദാംശങ്ങളും രൂപവും ചര്‍ച ചെയ്യാം- എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Keywords: 'Are you PM candidate?' Smriti Irani mocks Rahul Gandhi for Modi debate bid, New Delhi, News, Smriti Irani, Rahul Gandhi, Letter, Criticized, Politics, Meeting, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia