IAS Rejig | ഐ എ എസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ബിജു പ്രഭാകര്‍ കെ എസ് ഇ ബി ചെയര്‍മാനാകും, ആരോഗ്യ വകുപ്പിലും മാറ്റം

 


തിരുവനന്തപുരം: (KVARTHA) ഐ എ എസ് തലപ്പത്ത് വന്‍ അഴിച്ചുപണി. കെ എസ് ആര്‍ ടി സി സിഎംഡിയായിരുന്ന ബിജു പ്രഭാകര്‍ കെ എസ് ഇ ബി ചെയര്‍മാനാകും. നിലവില്‍ വ്യവസായ വകുപ്പില്‍ മൈനിങ്, ജിയോളജി ചുമതല വഹിക്കുകയായിരുന്നു ബിജു പ്രഭാകര്‍. റെയില്‍വേ, മെട്രോ, ഏവിയേഷന്‍ എന്നിവയടങ്ങുന്ന ഗതാഗത സെക്രടറിയുടെ നിലവിലെ ചുമതലയും ഗുരുവായൂര്‍ ദേവസ്വം, കൂടല്‍ മാണിക്യം ദേവസ്വം എന്നിവയുടെ കമീഷണര്‍ ചുമതലയും തുടരും.

 IAS Rejig | ഐ എ എസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ബിജു പ്രഭാകര്‍ കെ എസ് ഇ ബി ചെയര്‍മാനാകും, ആരോഗ്യ വകുപ്പിലും മാറ്റം

തുടര്‍ചയായ വീഴ്ചകളില്‍ പഴികേള്‍ക്കുന്ന ആരോഗ്യവകുപ്പിലും മാറ്റമുണ്ട്. ആരോഗ്യ പ്രിന്‍സിപല്‍ സെക്രടറി എപിഎം മുഹമ്മദ് ഹനീശിനെ മാറ്റി. പകരം കെ എസ് ഇ ബി ചെയര്‍മാന്‍ രാജന്‍ എന്‍ ഖോബ്രഗഡെയെ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രടറിയാക്കി. ആയുഷ് സെക്രടറിയുടെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ട്. മുഹമ്മദ് ഹനീശിനെ വ്യവസായ സെക്രടറിയാക്കി. ഒപ്പം റവന്യൂവിലെ വഖഫ് കാര്യ ചുമതലയും ഉണ്ട്.

കേന്ദ്ര ഡെപ്യൂടേഷനില്‍ പോയ സുമന്‍ ബില്ലയ്ക്ക് പകരം വ്യവസായ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറിയായാണ് ഹനീഷിന് നിയമനം. തൊഴില്‍ സെക്രടറി ഡോ. കെ വാസുകിക്ക് നോര്‍ക വകുപ്പിന്റെ പൂര്‍ണ അധികച്ചുമതല നല്‍കി.

Keywords: IAS rejig in Kerala: Biju Prabhakar appointed new KSEB chairman, Thiruvananthapuram, News, IAS Rejig, Politics, KSEB, Health Department, Industry, Politics, KSRTC, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia