Housewife Died | ശക്തമായ മഴയില്‍ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

 


തിരുവനന്തപുരം: (KVARTHA) ശക്തമായ മഴയില്‍ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പോത്തന്‍കോട് ഇടത്തറ വാര്‍ഡില്‍ ശ്രീകല (61) ആണ് മരിച്ചത്. കനത്ത മഴയില്‍ കുതിര്‍ന്ന വീടിന്റെ ചുമര്‍ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Housewife Died | ശക്തമായ മഴയില്‍ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പുതിയ വീട് പണിതതാണ് ഇവര്‍. ഇതിനിടെ പഴയ വീട് ഇടിച്ച് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മഴ കനത്തത്. ഇതോടെ പഴയ വീട് പൊളിക്കുന്ന പ്രവൃത്തി നിര്‍ത്തിവച്ചു. ഈ ഭാഗങ്ങള്‍ മേല്‍ക്കൂരയില്ലാത്തതിനാല്‍ മഴ ശക്തിപ്പെട്ടതോടെ കുതിര്‍ന്നുപോകാന്‍ തുടങ്ങി. അപകടം മനസിലാക്കാതെ ചൊവ്വാഴ്ച (21.05.2024) രാവിലെ ഇവിടെ സൂക്ഷിച്ചിരുന്ന വിറക് എടുക്കാനെത്തിയതാണ് ശ്രീകല. ഈ സമയത്താണ് അപകടം നടന്നത്.

Keywords: News, Kerala, Thiruvananthapuram-News, Local-News, Woman, Died, Accident, Housewife, Accidental Death, Rain, Pothencode News, Trivandrum News, Regional News, Hospital, Thiruvananthapuram: Housewife died after wall fell down on body.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia