Arrested | കുടിച്ച് പൂസായി പെരുമ്പാമ്പിനെ കഴുത്തിലിട്ട് സാഹസം; ജനമധ്യത്തില്‍ അഭ്യാസം കാണിച്ച യുവാവ് അറസ്റ്റില്‍

 


പത്തനംതട്ട: (KVARTHA) അടൂരില്‍ മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട് ജനമധ്യത്തില്‍ സാഹസം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. അടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 44 കാരനായ ദീപുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വനംവകുപ്പിന് കൈമാറി.

കുടിച്ച് പൂസായ ദീപു റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പാമ്പുമായാണ് ബാറിന് മുന്നില്‍ അഭ്യാസപ്രകടനം കാഴ്ചവെച്ചത്. ഞായറാഴ്ച (19.05.2024) വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഓവുചാലില്‍ പെരുമ്പാമ്പിനെ കണ്ട് ജനം തടിച്ചുകൂടിയിരുന്നു. മദ്യലഹരിയിലായിരുന്ന ദീപു ഉടന്‍തന്നെ പാമ്പിനെ പിടികൂടി. പിന്നീട് അതിനെ തോളിലിടുകയായിരുന്നു.

Arrested | കുടിച്ച് പൂസായി പെരുമ്പാമ്പിനെ കഴുത്തിലിട്ട് സാഹസം; ജനമധ്യത്തില്‍ അഭ്യാസം കാണിച്ച യുവാവ് അറസ്റ്റില്‍

പൊലീസ് ഉടന്‍ സംഭവസ്ഥലത്തേക്ക് എത്തിയെങ്കിലും ദീപു പാമ്പിനെ വിട്ടുനല്‍കാന്‍ വിസമ്മതിച്ചു. പാമ്പിനെ പിടിക്കുന്നതില്‍ മുന്‍ പരിചയമോ വനം വകുപ്പിന്റെ ലൈസന്‍സോ ഇല്ലാത്തയാളാണ് ദീപുവെന്ന് അധികൃതര്‍ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.

സംഭവത്തില്‍ ദീപുവിനും പാമ്പിനും പരുക്കുകളൊന്നുമില്ല. യുവാവിനെതിരെ വന്യജീവിസംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തു. പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവിച്ചു, വീരപരിവേഷം കിട്ടാന്‍ ജനമധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പെരുമ്പാമ്പിനെ നിലവില്‍ കുമ്മണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയെ തിങ്കളാഴ്ച (20.05.2024) കോടതിയില്‍ ഹാജരാക്കും.

Keywords: News, Kerala, Pathanamthitta-News, Social-Media, Local-News, Pathanamthitta News, Local News, Social Media, Drunk Man, Arrested, Youth, Booked, Case, Hold, Python, Bar, Forest Department, Court, Regional News, Pathanamthitta: Drunk man arrested for holding python in front of bar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia