Electrocuted | മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്ന യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി കുടുംബം

 


കോഴിക്കോട്: (KVARTHA) കുറ്റിക്കാട്ടൂരില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി കുടുംബം. സ്‌കൂടറില്‍ സഞ്ചരിക്കവെ മഴ നനയാതിരിക്കാന്‍ സമീപത്തെ കടയില്‍ കയറി നിന്ന പൂവാട്ടുപറമ്പ് പുതിയതോട്ടില്‍ ആലി മുസ്ല്യാരുടെ മകന്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്.

കടയിലെ തൂണില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് മുഹമ്മദ് റിജാസ് ദാരുണമായി മരിച്ചത്. തൂണില്‍നിന്ന് വൈദ്യുതാഘാതമേല്‍ക്കുന്നുണ്ടെന്ന് നേരത്തേ പരാതി നല്‍കിയിട്ടും വേണ്ടത്ര ഗൗനിച്ചില്ലെന്നാണ് ആക്ഷേപം. കടക്ക് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍ സമീപത്തെ മരം തട്ടി നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്. ഇതാണ് അപകടമുണ്ടാക്കിയതെന്ന് സമീപവാസികള്‍ പറയുന്നു. ഇതിന് മുന്‍പും  വൈദ്യുതാഘാതമേല്‍ക്കുന്നുണ്ടെന്ന് പരാതിപ്പെട്ടിട്ടുണ്ടെങ്കിലും പരാതി രെജിസ്റ്റര്‍ ചെയ്യുകയല്ലാതെ പരിഹാര നടപടികള്‍ ഉണ്ടായിട്ടില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.

Electrocuted | മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്ന യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി കുടുംബം

പുലര്‍ചെ ഒന്നോടെയാണ് അപകടം നടന്നത്. റിജാസും സഹോദരനും സ്‌കൂടറില്‍ വീട്ടിലേക്ക് വരവേ മഴ പെയ്തതിനാല്‍ കടയിലേക്ക് കയറി നില്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരനും വൈദ്യുതാഘാതമേറ്റു.

Keywords: News, Kerala, Local-News, Kozhikode News, Regional News, 19 Year Old, Youth, Died, Accident, Brother, Allegation, Complaint, KSEB, Electrocution, Shop, Pillar, Kozhikode: 19-year-old electrocuted inside the shop.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia