Festival | കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നെയ്യാട്ടം 21 ന് നടക്കും
May 15, 2024, 18:02 IST
കണ്ണൂര്‍: (KVARTHA) ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂര്‍ ശിവക്ഷേത്രം ഉത്സവത്തിനൊരുങ്ങി. 28 നാള് നീണ്ടുനില്‍ക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുളള ആദ്യ ചടങ്ങായ നീരെഴുന്നള്ളത്ത് മെയ് 16 ന് അക്കരെ കൊട്ടിയൂരില്‍ നടക്കുമെന്ന് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് കെസി സുബ്രഹ് മണ്യന് നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
21 ന് ഉത്സവത്തിലെ പരമപ്രധാന ചടങ്ങായ നെയ്യാട്ടവും നടക്കും. 22ന് ശേഷം മാത്രമേ ഭക്തജനങ്ങള്‍ക്ക് ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശനം ഉണ്ടായിരിക്കൂ. 23 മുതല്‍ ജൂണ്‍ 13 കലം വരവ് വരെ സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താം.
ഉത്സവത്തിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. ക്ഷേത്ര നഗരിയിലെത്തുന്ന ഭക്തര്‍ക്കായി 10 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടിവെളളം, വാഹന പാര്‍കിംഗ്, ഭക്ഷണം എന്നിവ എല്ലാ ഭക്ത ജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനും വഴിപാടുകള്‍ നടത്താനുളള കൂടുതല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 400 വൊളന്റിയര്‍മാരെ വേതനം നല്കി നിയമിച്ചതായും എക് സ് മിലിടറി ഉദ്യോഗസ്ഥര്‍, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ പ്രധാന നാളുകളും ചടങ്ങുകളും
15ന് നീരെഴുന്നള്ളത്ത്, 21ന് നെയ്യാട്ടം, 22ന് ഭണ്ഡാരം എഴുന്നള്ളത്ത്, 29ന് തിരുവോണം ആരാധന, ഇളനീര്‍വെപ്പ്, 30ന് ഇളനീരാട്ടം, അഷ്ടമി ആരാധന, ജൂണ്‍ രണ്ടിന് രേവതി ആരാധന, ആറിന് രോഹിണി ആരാധന, എട്ടിന് തിരുവാതിര ചതുശ്ശതം, ഒമ്പതിന് പുണര്‍തം ചതുശ്ശതം, 11ന് ആയില്യം ചതുശതം, 13ന് മകം കലം വരവ്, 16 ന് അത്തം ചതുശ്ശതം, വാളാട്ടം കലശ പൂജ, 17ന് തൃക്കലശാട്ട്.
മെയ് 23 മുതല്‍ ജൂണ്‍ 13 ഉച്ചവരെയാണ് സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ടാവുക. ഉത്സവത്തിന്റെ ആദ്യ ചടങ്ങായ പ്രക്കൂഴം നാള് മുതല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട നെയ്യാട്ടം അടക്കമുള്ള കര്‍മങ്ങളില്‍ പങ്കെടുക്കുന്നവര്‍ വ്രതവും ആരംഭിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം എക്സിക്യൂടീവ് ഓഫീസര്‍ കെ ഗോകുല്‍, ട്രസ്റ്റിമാരായ എന്‍ പ്രശാന്ത്, രവീന്ദ്രന് പൊയിലൂര്‍ എന്നിവരും പങ്കെടുത്തു.

Keywords: Preparations for the Kottiyoor Vaisakha Mahotsav are complete, Kannur, News, Kottiyoor Vaisakha Mahotsav, Preparations, Press Meet, Religion, Festival, Women, Devotee, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.