Robbery | പള്ളൂരില്‍ വന്‍ കവര്‍ച; ഉറങ്ങി കിടന്ന വീട്ടമ്മയുടെ കഴുത്തില്‍നിന്നും സ്വര്‍ണമാല കവര്‍ന്ന മോഷ്ടാക്കള്‍ അടുത്ത വീട്ടിലെ ഇരുചക്രവാഹനവും അപഹരിച്ചതായി പരാതി

 


കണ്ണൂര്‍: (KVARTHA) മാഹി മേഖലയില്‍ വീണ്ടും വന്‍ കവര്‍ച നടന്നു. പള്ളൂരില്‍ ഉറങ്ങി കക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നതായി പരാതി. പള്ളൂര്‍ കൊയ്യോട്ടു തെരു ഗണപതി ക്ഷേത്രത്തിന് സമീപം പാച്ചക്കണ്ടിയിലെ പവിത്രന്റെ വീട്ടിലാണ് മോഷണം നടന്നത്. കവര്‍ചയ്ക്ക് ശേഷം സമീപത്തെ വീട്ടിലെ ബൈകുമായാണ് കളന്മാര്‍ രക്ഷപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. പ്രദേശത്തെ മറ്റ് മൂന്ന് വീടുകളിലും മോഷണ ശ്രമം ഉണ്ടായെന്ന് പള്ളൂര്‍ പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച (21.05.2024) പുലര്‍ചെ രണ്ടരയോടെയാണ് സംഭവം. വീടിന് പിന്‍ഭാഗത്തെ വരാന്തയിലെ പൂട്ട് പൊളിച്ച് അകത്ത് കയറിയ കള്ളന്മാര്‍ അടുക്കള വാതിലും തകര്‍ത്താണ് വീടിനുള്ളിലേക്ക് കയറിയത്. പിന്നാലെ മുറിക്കുള്ളില്‍ ഉറങ്ങിക്കിടന്ന പവിത്രന്റെ ഭാര്യ ബിന്ദുവിന്റെ കഴുത്തിലെ മാല പൊട്ടിച്ച് പ്രതികള്‍ ഇറങ്ങി ഓടുകയായിരുന്നു. ബിന്ദുവിന്റെ ഒന്നര പവന്റെ താലിമാലയാണ് മോഷണം പോയത്. പിടിവലിയില്‍ ബിന്ദുവിന് കഴുത്തിന് മുറിവേറ്റിട്ടുണ്ട്.

മോഷണത്തിന് ശേഷം രക്ഷപ്പെടാനായി മുന്‍ വശത്തെ വാതിലും മോഷ്ടാക്കള്‍ തുറന്നു വച്ചിരുന്നു. പവിത്രന്റെ വീട്ടില്‍നിന്നും മോഷ്ടാക്കള്‍ നേരെ ഗുരുസി പറമ്പത്ത് ഗീതാഞ്ജലിയിലെ സതീശന്റെ വീട്ടിലാണ് എത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അവിടെ നിന്നും സതീശന്റെ ബൈകുമെടുത്ത് കവര്‍ചക്കാര്‍ പ്രദേശത്തുനിന്നും കടന്നുകളയുകയായിരുന്നു.

Robbery | പള്ളൂരില്‍ വന്‍ കവര്‍ച; ഉറങ്ങി കിടന്ന വീട്ടമ്മയുടെ കഴുത്തില്‍നിന്നും സ്വര്‍ണമാല കവര്‍ന്ന മോഷ്ടാക്കള്‍ അടുത്ത വീട്ടിലെ ഇരുചക്രവാഹനവും അപഹരിച്ചതായി പരാതി

സമീപത്തെ മറ്റ് രണ്ട് വീടുകളിലും മോഷണം നടന്നിട്ടുണ്ടെന്നും പ്രദേശത്തെ ആളില്ലാത്ത വീട്ടിലും കയറാന്‍ കള്ളന്മാര്‍ ശ്രമിച്ചിരുന്നുവെന്നും സമീപവാസികള്‍ പറഞ്ഞു. സംഭവത്തില്‍ വീട്ടുടമയുടെ പരാതിയില്‍ പള്ളൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: News, Kerala, Kannur, Kannur-News, Local-News, Massive Robbery, Palloor News, Kannur News, Theft, Police, Thieves, Stole, Gold Necklace, Sleeping, Housewife, Neighbour, Bike, Case, Complaint, Massive robbery in Palloor, Thieves stole gold necklace from sleeping housewife and also robbed neighbour's bike.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia