Criticized | തന്നെ അറിയുന്നവര്‍ ബിജെപിയിലേക്ക് പോകുന്നതിന് താനാണോ ഉത്തരവാദി? തന്റെ പട്ടി ബ്രൂണോ പോലും പോകില്ലെന്ന് കെ സുധാകരന്‍
Apr 24, 2024, 18:00 IST
കണ്ണൂര്‍: (KVARTHA) ബിജെപിക്കെതിരെ തുറന്നടിച്ച് കെപിസിസി പ്രസിഡന്റും കണ്ണൂര്‍ ലോക് സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കെ സുധാകരന്‍ എംപി. കൊട്ടിക്കലാശത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് ബിജെപിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.
തന്നെ അറിയുന്നവര്‍ ബിജെപിയിലേക്ക് പോകുന്നതിന് താനാണോ ഉത്തരവാദിയെന്ന് ചോദിച്ച സുധാകരന്‍ തന്റെ പട്ടി ബ്രൂണോ പോലും ബിജെപിയില്‍ പോകില്ലെന്ന് പറയുകയുണ്ടായി. ആരെങ്കിലും ബിജെപിയിലേക്ക് പോയതിന് ഞാന്‍ എന്ത് പിഴച്ചു? ഞാന്‍ ബിജെപിയില്‍ പോകും എന്ന് പറയുന്നതിന് അടിസ്ഥാനമില്ല. എനിക്ക് നല്ലൊരു പട്ടിയുണ്ട്. ബ്രൂണോ എന്നാണ് പേര്. അത് പോലും ബിജെപിയിലേക്ക് പോകില്ല എന്നും സുധാകരന്‍ പറഞ്ഞു.
സുധാകരന്റെ വാക്കുകള്‍:
ഞങ്ങള്‍ക്കൊരു കാഴ്ചപ്പാടുണ്ട്. രാഷ്ട്രീയത്തില്‍ കുട്ടിക്കാലം മുതല്‍ ഇറങ്ങിയതാണ്. ഒമ്പതാം വയസ് മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചയാളാണ് ഞാന്‍. എനിക്കറിയാം ആരെ എതിര്‍ക്കണം ആരെ അനുകൂലിക്കണമെന്ന്.

ഞാന്‍ തൊട്ടവനും അറിയുന്നവനും എവിടെയെങ്കിലും പോയാല്‍ ഞാനാണോ ഉത്തരവാദി? അവര്‍ പോയത് കൊണ്ട് ഞാന്‍ ബിജെപിയില്‍ പോകും എന്നാണോ? ആറു മാസം എന്റെ കൂടെ നിന്ന സെക്രടറിയാണ് ബിജെപിയില്‍ പോയത്. അയാളെ ഞാന്‍ പുറത്താക്കിയതാണ്. അയാള്‍ ബിജെപിയിലേക്ക് പോയതിന് ഞാന്‍ എന്താക്കാനാണെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
Keywords: K Sudhakaran Criticized BJP, Kannur, News, K Sudhakaran, Criticized, BJP, Politics, Lok Sabha Election, Congress, Road Show, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.