Martin George | കെ സുധാകരനെ വേട്ടയാടുന്നത് ഇനിയെങ്കിലും സിപിഎം അവസാനിപ്പിക്കണമെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

 


കണ്ണൂര്‍: (KVARTHA) ഇ പി ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ ഹൈകോടതി കുറ്റവിമുക്തനാക്കിയത് നീതിയുടെ വിജയമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്. ഗൂഢാലോചന കുറ്റം ചുമത്തി സുധാകരനെ ഈ കേസിന്റെ പേരില്‍ വര്‍ഷങ്ങളായി വേട്ടയാടുന്ന സി പി എം നേതൃത്വം ഇനിയെങ്കിലും കോടതി വിധി അംഗീകരിക്കാനുള്ള ജനാധിപത്യ മര്യാദ പുലര്‍ത്തണം.

ചെയ്യാത്ത കുറ്റത്തിന് പതിറ്റാണ്ടുകളായി കെ സുധാകരന്റെ ചോരയ്ക്കായി പാഞ്ഞ് നടക്കുന്ന സി പി എം നേതൃത്വം, കോടതി വിധി ഉള്‍ക്കൊണ്ട് അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം. എന്തൊക്കെ ദുഷ്പ്രചരണങ്ങളാണ് സി പി എം ഇക്കാലമത്രയും നടത്തിയത്? ഗുണ്ടയെന്നും ക്രിമിനലെന്നുമൊക്കെ വിശേഷിപ്പിച്ച് കെ സുധാകരനെ വ്യക്തിഹത്യ നടത്താന്‍ സി പി എം ശ്രമിച്ചപ്പോഴൊക്കെ കെ സുധാകരന് പൊതുസമൂഹത്തില്‍ ഇക്കാലമത്രയും ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ജനപിന്തുണ നാള്‍ക്കുനാള്‍ വര്‍ധിച്ചതേയുള്ളൂവെന്ന വസ്തുത മനസിലാക്കണം.

Martin George | കെ സുധാകരനെ വേട്ടയാടുന്നത് ഇനിയെങ്കിലും സിപിഎം അവസാനിപ്പിക്കണമെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

ഹൈകോടതി വിധിക്കെതിരെ പൊതുഖജനാവില്‍ നിന്ന് പണം എടുത്തുകൊണ്ട് സുപ്രീംകോടതിയില്‍ പോകാന്‍ സര്‍കാരിനോടുള്ള ഇ പി ജയരാജന്റെ അഭ്യര്‍ഥന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഹൈകോടതി വിധിയോടെ കെ സുധാകരനെന്ന ജനനേതാവിന്റെ നിരപരാധിത്വം തെളിഞ്ഞിരിക്കുകയാണ്. കൂടുതല്‍ കരുത്തോടെ പ്രസ്ഥാനത്തെ നയിക്കാന്‍ കെ സുധാകരന് ഊര്‍ജമാകും ഹൈകോടതി വിധിയെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.

Keywords: News, Kerala, Kannur, Kannur-News, Politics, CPM, Stop, Huunding, K Sudhakaran, Adv. Martin George, Politics, Party, Kannur News, High Court, EP Jayarayan, CPM, KPCC President, CPM should stop hounding K Sudhakaran says Adv. Martin George.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia