Arrested | തളിപ്പറമ്പില്‍ എം ഡി എം എയുമായി 2 യുവാക്കള്‍ അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) മാരക മയക്കുമരുന്നായ എം ഡി എം എ സഹിതം രണ്ട് യുവാക്കളെ തളിപ്പറമ്പ് എസ് ഐ പി റഫീക്ക് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശമ്മാസ്(23), മുനീബ്(34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കരിമ്പത്ത് വച്ചാണ് സ്‌കൂടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കള്‍ എം ഡി എം എ സഹിതം പിടിയിലായത്.

Arrested | തളിപ്പറമ്പില്‍ എം ഡി എം എയുമായി 2 യുവാക്കള്‍ അറസ്റ്റില്‍

രഹസ്യ വിവരത്തെ തുടര്‍ന്ന് യുവാക്കള്‍ കഴിഞ്ഞ കുറച്ച് മാസമായി കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി എം ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. തളിപ്പറമ്പ് എസ് ഐ പി റഫീക്കിന്റെ നേതൃത്വത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 0.700 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ ശമ്മാസിനെയും മുനീബിനെയും റിമാന്‍ഡ് ചെയ്തു.

Arrested | തളിപ്പറമ്പില്‍ എം ഡി എം എയുമായി 2 യുവാക്കള്‍ അറസ്റ്റില്‍

Keywords: 2 Youths Arrested With MDMA, Kannur, News, Arrested, MDMA, Remanded, Court, Accused, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia