Youth Arrested Molestation Case | പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് വീട്ടില്‍ പൂട്ടിയിട്ടതായി പരാതി; വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ 39 കാരന്‍ അറസ്റ്റില്‍

 



തളിപ്പറമ്പ്:  (www.kvartha.com) പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് വീട്ടില്‍ പൂട്ടിയിട്ടെന്ന പരാതിയില്‍ 39 കാരന്‍ അറസ്റ്റില്‍. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ടി കൃതീഷാണ് പിടിയിലായത്. 

ഇക്കഴിഞ്ഞ മേയ് 25-നാണ് പെണ്‍കുട്ടിയെ കാണാതായത്. ബന്ധുക്കളും പൊലീസും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പരീക്ഷയ്ക്കെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.

തുടര്‍ന്ന് ഏറെ തിരച്ചിലിനൊടുവിലാണ് പൊലീസുകാര്‍ മാനന്തവാടിയില്‍ അടച്ചിട്ട ഒരുവീട്ടില്‍ ആലക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. നിര്‍മാണത്തൊഴിലാളിയായ പ്രതി നേരത്തേ പെണ്‍കുട്ടിയുടെ വീട്ടിനടുത്ത് ജോലി ചെയ്തിരുന്നു. ഈ അടുപ്പമുപയോഗിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയതായാണ് പരാതി. 

Youth Arrested Molestation Case | പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് വീട്ടില്‍ പൂട്ടിയിട്ടതായി പരാതി; വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ 39 കാരന്‍ അറസ്റ്റില്‍


കാണാതായ ദിവസം കോയമ്പതൂരിലേക്കാണ് പ്രതി പെണ്‍കുട്ടിയെയും കൂട്ടി പോയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങിയാണ് മാനന്തവാടിയിലെത്തിയത്. അവിടെ വാടക വീട്ടിലായിരുന്നു താമസം. പ്രതി പുറത്തേക്കിറങ്ങമ്പോള്‍ വീട് പുറത്തുനിന്ന് പൂട്ടും. ഫോണ്‍ കൊടുത്തിരുന്നില്ലെന്നും പെണ്‍കുട്ടി മൊഴി നല്‍കി. 

ഡിവൈ എസ് പി എംപി വിനോദിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ എ വി ദിനേശന്‍, എസ് ഐ പി സി സഞ്ജയകുമാര്‍, അഡീഷനല്‍ എസ് ഐമാരായ ദിലീപ്, ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

Keywords:  News,Kerala,State,Kannur,POCSO,Local-News,Molestation, Police,Complaint,Arrested, Kannur | Man arrested for Molesting plus two student
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia