Mandakini | പൊട്ടിച്ചിരിക്കാൻ ഒരുങ്ങിയോ? തിയേറ്ററുകൾ ഇളക്കിമറിക്കാൻ 'മന്ദാകിനി' 24ന് റിലീസാവും

 

കൊച്ചി: (KVARTHA) സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ‘മന്ദാകിനി’ തിയേറ്ററുകളിലെത്താൻ ഒരുങ്ങി. അൽ‌ത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം മെയ് 24ന് റിലീസ് ചെയ്യും. വിനോദ് ലീല ആണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.


Mandakini | പൊട്ടിച്ചിരിക്കാൻ ഒരുങ്ങിയോ? തിയേറ്ററുകൾ ഇളക്കിമറിക്കാൻ 'മന്ദാകിനി' 24ന് റിലീസാവും

സിനിമയിലെ 'വട്ടേപ്പം' എന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിട്ടുണ്ട്. 'ആവേശ'ത്തിലെ 'ഇല്ലുമിനാറ്റി'ക്ക് ശേഷം റാപ്പറായ ഡബ്‌സീ ആലപിക്കുന്ന ഗാനമാണ് വട്ടേപ്പം. ഗാനത്തിന്റെ ഈണം, ഡബ്സിയുടെ ഗംഭീരമായ ശബ്ദം, ഹൃദ്യമായ വരികൾ എന്നിവയാണ് ഗാനത്തെ ജനപ്രിയമാക്കിയത്. ഈ ഗാനത്തിന്റെ വീഡിയോകൾ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാണ്.

ടിക് ടോക്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ഗാനത്തിന് ഒപ്പം ചുവടുവെച്ചുള്ള വീഡിയോകൾ നിറഞ്ഞു നിൽക്കുന്നു. ചിത്രത്തിന്റെ ട്രെയിലറും ഇതിനോടകം തന്നെ ഏറെ പ്രചാരം നേടിയിട്ടുണ്ട്. ബിബിൻ അശോക് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ പാട്ടുകളുടെ വരികൾ എഴുതിയത് വൈശാഖ് സുഗുണനാണ്. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ള വിനോദ ചിത്രമായിരിക്കും ‘മന്ദാകിനി’ എന്നാണ് സൂചനകൾ.

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിക്കുന്നത്. ഷിജു എം ബാസ്കർ, ശാലു എന്നിവരുടെതാണ് കഥ. ചിത്രത്തിനായ് കാമറ ചലിപ്പിക്കുന്നതും ഷിജു എം ബാസ്കർ തന്നെയാണ്. ബിബിൻ അശോക് സംഗീതം ഒരുക്കുന്ന ചിത്രത്തിൽ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ആരോമൽ എന്ന കഥാപാത്രമായി അൽത്താഫ് വേഷമിടുന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്. ​ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനു നായർ, ചിത്രസംയോജനം ഷെറിൽ, കലാസംവിധാനം സുനിൽ കുമാരൻ, വസ്ത്രാലങ്കാരം ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ് മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ ആന്റണി തോമസ്, മനോജ്‌ സ്റ്റിൽസ് ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ ഓൾഡ് മങ്ക്സ്, പിആർഒ എ എസ് ദിനേശ്, ശബരി.


Keywords: News, Entertainment, Movie, Mandakini, Release, Anarkali Marikar, Comedy, Ganapathy, Malayalam Movie, Malayalam News, Vatteppam,   Malayalam Film Mandakini To Release On May 24.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia