Entrance festival |  ജൂലൈ ഒന്നിന് സംസ്ഥാനത്തെ കോളജുകളില്‍ പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി ആര്‍ ബിന്ദു

 
Minister R Bindu says entrance festival will be held in the colleges of the state on July 1, Kannur, News, Entrance festival, College, Minister R Bindu, Press, Education, Kerala News


നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമിന്റെ ഔദ്യോഗിക തുടക്കം പ്രവേശനോത്സവത്തോടെ

സംസ്ഥാനതല പരിപാടിയുടെ ലൈവ് പ്രദര്‍ശനം ഓരോ സ്ഥലത്തും നടത്തും

പരീക്ഷകള്‍ക്ക് പുറമേ കലാ, കായിക മത്സരങ്ങളും ഒരേ സമയത്ത് നടത്തും

കണ്ണൂര്‍: (KVARTHA) സംസ്ഥാനത്ത്  ജൂലൈ ഒന്നാം തീയതി കോളജ് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു കണ്ണൂര്‍ സര്‍വകലാശാലയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമിന്റെ ഔദ്യോഗിക തുടക്കം പ്രവേശനോത്സവത്തോടെയായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. 

സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന കേന്ദ്രീകൃത പ്രവേശനോത്സവത്തിനൊപ്പം എല്ലാ കലാലയങ്ങളിലും പ്രവേശനോത്സവം നടത്തും. സ്‌കൂളുകളില്‍ പ്രവേശനോത്സവം നടത്തുന്നത് പോലെയായിരിക്കും കോളജുകളിലും. നാട്ടിലെ ജനപ്രതിനിധികളെയും അറിയപ്പെടുന്നവരെയും രക്ഷിതാക്കളെയും എല്ലാം കോളജുകളില്‍ പ്രവേശനോത്സവത്തിന് ക്ഷണിക്കുമെന്നും സംസ്ഥാനതല പരിപാടിയുടെ ലൈവ് പ്രദര്‍ശനം ഓരോ സ്ഥലത്തും നടത്താമെന്നും മന്ത്രി പറഞ്ഞു. 

ഇക്കൊല്ലം സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ഏകീകൃത കലന്‍ഡര്‍ നടപ്പാക്കുമെന്നും പരീക്ഷകള്‍ക്ക് പുറമേ കലാ, കായിക മത്സരങ്ങളും ഒരേ സമയത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കോളജുകളില്‍ പ്രവേശനോത്സവം സംഘടിപ്പിക്കാന്‍ സര്‍കാര്‍ തീരുമാനിച്ചത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia