Aster MIMS | ആസ്റ്റർ മിംസിലെ ഡോക്ടർമാർ കൂടെ നിന്നു; കൈ ഞരമ്പ് മുറിഞ്ഞ വിദ്യാർഥി പ്ലസ് ടു പരീക്ഷയെഴുതി; ആഗ്രഹസാഫല്യം

 


കോഴിക്കോട്: (www.kvartha.com) കൈ ഞരമ്പ് മുറിഞ്ഞ് ഗുരുതരമായി പരുക്കേറ്റിട്ടും ഹമീമിന് താത്പര്യം പ്ലസ് ടു പരീക്ഷ എഴുതാനായിരുന്നു. ആസ്റ്റർ മിംസിലെ ഡോക്ടർമാർ കൂട്ടായി എത്തിയപ്പോൾ ഹമീം പരീക്ഷയെഴുതി. അതിനുശേഷം ആശുപത്രിയിലെത്തി ശസ്ത്രക്രിയയ്ക്ക് വിധേയനായി. വീട്ടിലെ വാതില്‍ ചില്ലില്‍ നിന്ന് പരുക്കേറ്റാണ് മലപ്പുറം തിരൂരങ്ങാടിയിലെ ഓറിയന്റല്‍ ഹയര്‍ സെകൻഡറി സ്‌കൂള്‍ വിദ്യാർഥിയായ ഹഫീമിന് പരീക്ഷയുടെ തലേ ദിവസം വലത് കൈയ്ക്ക് അതീവ ഗുരുതരമായി പരുക്കേറ്റത്. കൈ ഞരമ്പ് മുറിഞ്ഞ് പോയിരുന്നു. തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ആസ്റ്റര്‍ മിംസിലേക്ക് ഹഫീമിനെ എത്തിച്ചത്.
            
Aster MIMS | ആസ്റ്റർ മിംസിലെ ഡോക്ടർമാർ കൂടെ നിന്നു; കൈ ഞരമ്പ് മുറിഞ്ഞ വിദ്യാർഥി പ്ലസ് ടു പരീക്ഷയെഴുതി; ആഗ്രഹസാഫല്യം

പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. കെഎസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ഹഫീമിനെ പരിശോധിച്ചത്. പരിക്ക് ഗൗരവമുള്ളതായിരുന്നു. ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞാല്‍ പരീക്ഷ എഴുതാന്‍ സാധിക്കില്ല എന്ന വിഷമം ഹഫീം ഡോ. കൃഷ്ണകുമാറിനോട് പങ്കുവെച്ചു. ഹഫീമിന്റെ അവസ്ഥ മനസിലാക്കിയ ഡോക്ടര്‍ പരീക്ഷ എഴുതാനുള്ള അനുവാദം നല്‍കുകയും താല്‍ക്കാലികമായി ആവശ്യമായ ചികിത്സകള്‍ നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ ഉള്‍പെടുന്ന മെഡിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ പരീക്ഷാ സെന്ററില്‍ എത്തിച്ചേര്‍ന്നത്. അടിയന്തരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള ചികിത്സാ സൗകര്യങ്ങളും വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള സജ്ജീകരണങ്ങളും ആംബുലന്‍സില്‍ തന്നെ ഒരുക്കിയിരുന്നു. രാവിലെ 9.30 ന് പരീക്ഷ ആരംഭിച്ചു. തിരൂരങ്ങാടി ഗവ. ഹയര്‍ സെകൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി റോഷന്‍ കൃഷ്ണയാണ് ഹഫീമിന്റെ സഹായിയായി പരീക്ഷ എഴുതിയത്.
             
Aster MIMS | ആസ്റ്റർ മിംസിലെ ഡോക്ടർമാർ കൂടെ നിന്നു; കൈ ഞരമ്പ് മുറിഞ്ഞ വിദ്യാർഥി പ്ലസ് ടു പരീക്ഷയെഴുതി; ആഗ്രഹസാഫല്യം

'അവസ്ഥ സങ്കീര്‍ണമായിരുന്നു, എങ്കിലും ഹഫീമിന്റെ പരീക്ഷ എഴുതാനുള്ള ആഗ്രഹത്തിന് എതിര് നല്‍ക്കാന്‍ തോന്നിയില്ല. അവസ്ഥ സങ്കീര്‍ണമാകാതിരിക്കാനുള്ള പ്രാഥമിക ചികിത്സകളെല്ലാം നല്‍കിയ ശേഷമാണ് ഹഫീമിനെ പരീക്ഷ എഴുതാന്‍ അനുവദിച്ചത്, കുട്ടി നന്നായി തന്നെ പരീക്ഷ എഴുതി, അതേ ആത്മവിശ്വാസത്തോടെ തന്നെ പരുക്കിനെ പെട്ടെന്ന് കീഴടക്കാനും അവന് സാധിക്കും' ഡോ. കെഎസ് കൃഷ്ണകുമാര്‍ പറഞ്ഞു.

Keywords:  News, Kerala, Kozhikode, Top-Headlines, Health, Hospital, Treatment, Examination, Education, Injured Hafeem written exam with help of Aster MIMS doctors.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia