Review | ‘പെരുമാനി', കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമായി ഒരു ചലചിത്രം

 

/ മിന്റാ മരിയ തോമസ്

(KVARTHA) പ്രേക്ഷകപ്രീതി നേടിയ ‘അപ്പൻ’ എന്ന സിനിമയ്ക്ക് ശേഷം മജു സംവിധാനം ചെയ്ത ‘പെരുമാനി' റിലീസ് ആയിരിക്കുകയാണ്. ഒരു ഗ്രാമത്തിലെ കുറച്ച് മനുഷ്യരിലൂടെ മനോഹരമായ ഫ്രെയ്മുകളിലൂടെ ഈ കാലത്തിനെ ആക്ഷേപഹാസ്യം കൊണ്ടു വരഞ്ഞിടുന്നുണ്ട് മജു. പെരുമാനി എന്ന ഒരു ഗ്രാമവും അവിടെ നടക്കുന്ന സംഭവവികാസങ്ങളിലൂടെ ആണ് സിനിമ മുന്നോട്ട് പോവുന്നത്. മുസ്ലിം പശ്ചതലത്തിലാണ് ഗ്രാമത്തിൻറെ കഥ. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുഖ്‌മാൻ അവറാൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതൊരു ഫാന്റസി ഡ്രാമയാണ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

Review | ‘പെരുമാനി', കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമായി ഒരു ചലചിത്രം

ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. പ്രധാന വേഷങ്ങളിൽ എത്തിയ വിനയ് ഫോർട്ട്, സണ്ണി വെയ്ൻ, ലുഖ്മാൻ തുടങ്ങിയവർ കിടിലൻ പെർഫോർമൻസ് ആയിരുന്നൂ സിനിമയിലുടനീളം. വിനയ് ഫോർട്ടിൻ്റെ അഴിഞ്ഞാട്ടമാണ് സിനിമയിൽ ഉളനീളം കാണാവുന്നത്. മൂപ്പരുടെ മുടിയും മീശയും ആ കഥാപാത്രത്തിന് എത്രത്തോളം ആവശ്യമായിരുന്നു എന്ന് സിനിമ കാണുമ്പോൾ മനസ്സിലാവും. നവാസിന് കിട്ടിയ മുക്രിയുടെ മുഴുനീള കഥാപാത്രം അവൻ ഗംഭീരമാക്കിയിട്ടുണ്ട്. ലുഖ്മാൻ്റെ അഭിയും രണ്ടുമ്മമാരായി വന്ന കഥാപാത്രങ്ങളും സണ്ണിയുടെ മുജീബും വിജേഷ് കാരയാടിൻ്റെ ഉമൈറും മുഹമ്മദ് എരവട്ടൂരിൻ്റെ ചായക്കടക്കാരനും ഷിജിത്ത് മണവാളന്റെ നായരും റംലയും ഫാത്തിമയും ഇറച്ചിക്കടയിലെ ട്രാൻസ്ജെൻഡർ കഥാപാത്രം ഉൾപ്പെടെ സർവോപരി പ്രേക്ഷക ഹൃദയത്തിൽ കൂടെയിറങ്ങിപ്പോരുന്ന ഭായിയും എല്ലാം നമ്മെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

സിനിമയുടെ വൻ ഹൈലേറ്റ് ഇൻക്ലൂസിവിറ്റിയാണ്. അതായത് ഒരു ബംഗാളിയെ കാസ്റ്റ് ചെയ്തുള്ള വംശീയ കോമഡികളെ ഇല്ല. ഒരു ട്രാൻസ്ജെൻഡറെ ഉൾപ്പെടുത്തി സ്ട്രോംഗായി കാര്യം പറയിക്കുന്ന, എന്നാൽ ജെൻഡർ പൊളിറ്റിക്സ് പറയിക്കാത്ത സിനിമ. ഇതൊക്കെ ഈ സിനിമയുടെ പ്രധാന സവിശേഷതകളാണ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മനോഹരമായ സംഗീതവും പശ്ചാത്തല സംഗീതമൊരുക്കിയ ഗോപീസുന്ദർ, മനേഷ് മാധവൻ്റെ ഭംഗിയുള്ള ചായാഗ്രഹണവും എടുത്തുപറയേണ്ടത് തന്നെയാണ്.

മറ്റ് അണിയറ പ്രവർത്തകർ എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി.

കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ: സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. വലിയ ബഹളങ്ങളില്ലാത്ത കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന ചിരിക്കാവുന്ന ചിന്തിക്കാവുന്ന ഒരു ചിത്രമാണ് പെരുമാനി. കുറേ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമായി ഒരു ചലച്ചിത്രം എന്ന് ഈ സിനിമയെ ഒറ്റവാക്കിൽ പറയാവുന്നതാണ്. തീയേറ്ററിൽ ഇരുന്ന് കണ്ടാലേ ഒരു വൈബ് കിട്ടു. ധൈര്യം ആയി ടിക്കറ്റ് എടുക്കാം.
  
Review | ‘പെരുമാനി', കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമായി ഒരു ചലചിത്രം

Keywords:  Movies, Entertainment, Cinema, Perumani, Review, Appan, Maju, Direction, Released, Muslim, Sunny Wayne, Vinay Fort, Lukman, Inclusivity, Executive  Producers, Music, Gopi Sunder, ‘Perumani’ movie review.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia