Fishes Died | പെരിയാറില്‍ മീനുകള്‍ ചത്തുപൊങ്ങി; കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം

 


കൊച്ചി: (KVARTHA) പെരിയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തുടരുന്നു. രാത്രിയിലാണ് മീനുകള്‍ ചത്തുപൊന്തുന്നത്. പെരിയാറില്‍ കൊച്ചി എടയാര്‍ വ്യവസായ മേഖലയിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. മീന്‍കൃഷി ഉള്‍പെടെ നടത്തിയ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.

രാസമാലിന്യം പുഴയില്‍ കലര്‍ന്നെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ചത്തുപൊങ്ങിയ മീനുകള്‍ വിപണിയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും പരാതി ഉയര്‍ന്നു. പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. ശക്തമായ മഴക്കിടെ വ്യവസായ ശാലകളില്‍ നിന്ന് പുഴയിലേക്ക് രാസമാലിന്യങ്ങള്‍ ഒഴുക്കിയതിനെ തുടര്‍ന്നാണ് ഇവ ചത്തതെന്നാണ് പ്രാഥമിക നിഗമനം.

Fishes Died | പെരിയാറില്‍ മീനുകള്‍ ചത്തുപൊങ്ങി; കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം

ഇത്രയധികം മീനുകള്‍ ചത്തുപൊങ്ങുന്നത് ആദ്യമായിട്ടാണ്. മാലിന്യം ഒഴുക്കിയതിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കര്‍ഷകര്‍. ചത്ത മീനുകളെ പഞ്ചായത് ഓഫീസില്‍ കൊണ്ടുവന്ന് വരാപ്പുഴയിലെ പ്രദേശവാസികള്‍ പ്രതിഷേധം നടത്തി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുമ്പോഴും അധികൃതര്‍ ഇക്കാര്യത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു.

Keywords: News, Kerala, Kochi-News, Farming, Agriculture, Farmland, Periyar River, Kerala News, Varapuzha News, Kochi News, Fishes, Died, Chemical Pollution, Water Pollusion, Farmers, Protest, Periyar, Lose, Lakhs, Farming, Kochi: Fishes died due to chemical pollution in Periyar continues.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia