Banana | അടുക്കളത്തോട്ടത്തിൽ വാഴപ്പഴം തൂക്കിയിടൂ; ഗുണങ്ങൾ അത്ഭുതപ്പെടുത്തും!

 
benefits of hanging an overripe banana in your garden


തേനീച്ചകളും ചിത്രശലഭങ്ങളും പോലുള്ള പരാഗണകാരികളെ  ആകർഷിക്കുന്ന തരത്തിൽ ഗന്ധം പുറപ്പെടുവിക്കുന്നു

ന്യൂഡെൽഹി: (KVARTHA) അടുക്കളത്തോട്ടത്തിൽ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന് പ്രകൃതിദത്തവും ചിലവ് കുറഞ്ഞതുമായ മാർഗങ്ങൾ മിക്കവരും അന്വേഷിക്കാറുണ്ട്. അത്തരത്തിൽ, വിചിത്രമായി തോന്നിയേക്കാമെങ്കിലും  എന്നാൽ ഫലപ്രദവുമായ ഒരു മാർഗമുണ്ട്, അടുക്കളത്തോട്ടത്തിൽ പഴുത്ത വാഴപ്പഴം തൂക്കിയിടുക എന്നതാണ് ഇത്. നിരവധി ആശ്ചര്യകരമായ ഗുണങ്ങൾ ഇതുവഴിയുണ്ടാവുമെന്നതാണ് ശ്രദ്ധേയം. 

നേട്ടങ്ങൾ 

1. പരാഗണകാരികളെ ആകർഷിക്കുന്നു

അമിതമായി പഴുത്ത വാഴപ്പഴം തേനീച്ചകളും ചിത്രശലഭങ്ങളും പോലുള്ള പരാഗണകാരികളെ  ആകർഷിക്കുന്ന തരത്തിൽ ശക്തമായ മധുരമുള്ള സുഗന്ധം പുറപ്പെടുവിക്കുന്നു. പല സസ്യങ്ങളുടെയും പരാഗണത്തിന് ഈ ജീവികൾ നിർണായകമാണ്.  ഇതുമൂലം പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനം വർധിപ്പിക്കുന്നു. ഏറ്റവും മികച്ചത് ചെടികൾക്ക് സമീപം വാഴപ്പഴം തൂക്കിയിടുന്നതാണ്.

2. മണ്ണിന് പോഷകങ്ങൾ നൽകുന്നു

വാഴപ്പഴം അഴുകുമ്പോൾ, പൊട്ടാസ്യം, ഫോസ്ഫറസ്, നൈട്രജൻ തുടങ്ങിയ പോഷകങ്ങൾ മണ്ണിലേക്ക് തിരികെ വിടുന്നു. ഈ പോഷകങ്ങൾ ചെടികളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്, കാലക്രമേണ മണ്ണിൻ്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്താൻ സഹായിക്കും. പൂർണമായി അഴുകിയാൽ, മണ്ണിനെ സമ്പുഷ്ടമാക്കുന്നതിന് ചെടികൾക്ക് സമീപം കുഴിച്ചിടാം.

3. പ്രകൃതിദത്ത കീട പ്രതിരോധം

വാഴപ്പഴത്തിലെ പൊട്ടാസ്യം ചില കീടങ്ങളെ തടയുമെന്നാണ് പറയുന്നത്. കൂടാതെ, വാഴപ്പഴത്തിന് മുഞ്ഞ, പഴീച്ച തുടങ്ങിയ കീടങ്ങളെ അകറ്റാൻ കഴിയും. വാഴപ്പഴം ഫലപ്രദമായി ഉപയോഗിക്കുന്നതിനും അനാവശ്യ കീടങ്ങളെ ആകർഷിക്കുന്നതിൽ നിന്നും തടയുന്നതിനും പതിവായി മാറ്റി വയ്ക്കുക.

വാഴപ്പഴം എങ്ങനെ തൂക്കിയിടാം?

ആവശ്യമുള്ള വസ്തുക്കൾ:

പഴുത്ത ഒരു വാഴപ്പഴം
ചരട് 
തൂക്കിയിടാവുന്ന കവർ (Mesh Bag - ആവശ്യമെങ്കിൽ. വാഴപ്പഴം അഴുകുമ്പോൾ ശേഖരിക്കാൻ  സഹായകമാണ്)

* വാഴപ്പഴത്തിൻ്റെ അറ്റത്ത് ചരട് കെട്ടുക. മെഷ് ബാഗാണ് ഉപയോഗിക്കുന്നതെങ്കിൽ ആദ്യം വാഴപ്പഴം അതിനുള്ളിൽ വയ്ക്കുക.
* ചെടികളോട് അടുത്ത് നിൽക്കുന്ന ഒരു സ്ഥലം തിരഞ്ഞെടുക്കുക.
* വാഴപ്പഴം പതിവായി പരിശോധിക്കുകയും അത് പൂർണമായി ദ്രവിച്ചുകഴിഞ്ഞാൽ അല്ലെങ്കിൽ അനാവശ്യ കീടങ്ങളെ ആകർഷിക്കാൻ തുടങ്ങുകയും ചെയ്താൽ മാറ്റി പുതിയത് വെക്കുക.

നുറുങ്ങുകൾ 

* വലിയ അടുക്കളത്തോട്ടമാണെങ്കിൽ  ഒന്നിലധികം വാഴപ്പഴങ്ങൾ വിവിധ പ്രദേശങ്ങളിൽ തൂക്കിയിടാവുന്നതാണ്.
* ചീഞ്ഞ പഴങ്ങളിൽ നിന്നുള്ള ഫംഗസ് അണുബാധ ഒഴിവാക്കാൻ വാഴപ്പഴം നേരിട്ട് ഒരു ചെടിയിലും സ്പർശിക്കുന്നില്ലെന്ന് ഉറപ്പാക്കുക.

Image Credit: Plants and gardening

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia