WhatsApp | ഗ്രൂപ്പുകളിലെ അനാവശ്യ മെസേജുകൾ അലോസരപ്പെടുത്തുന്നോ? വാട്‍സ്ആപിൽ പുതിയ ഫീച്ചർ വരുന്നു!

 

ന്യൂഡെൽഹി: (KVARTHA) വാട്‍സ്ആപ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. വായിക്കാത്ത സന്ദേശങ്ങൾ (Unread Messages) സ്വയം ഇല്ലാതാക്കാനുള്ള (Automatically Clear) പുതിയ ഫീച്ചർ ഉടൻ തന്നെ വാട്‍സ്ആപ്പിൽ വരുന്നു. നിലവിൽ വാട്സ്ആപിൽ വായിക്കാത്ത സന്ദേശങ്ങൾ ചാറ്റ് ലിസ്റ്റിൽ കാണുകയും അത് നമ്മുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്യുന്നു. പക്ഷേ, പുതിയ ഫീച്ചർ വന്നാൽ ഇനി അങ്ങനെയായിരിക്കില്ല കാര്യങ്ങൾ.
  
WhatsApp | ഗ്രൂപ്പുകളിലെ അനാവശ്യ മെസേജുകൾ അലോസരപ്പെടുത്തുന്നോ? വാട്‍സ്ആപിൽ പുതിയ ഫീച്ചർ വരുന്നു!

എങ്ങനെയാണ് പ്രവർത്തിക്കുക?

ഈ ഫീച്ചർ ഓപ്ഷണൽ ആയിരിക്കും എന്നാണ് സൂചന. അതായത്, ഉപയോക്താവിന് വേണമെങ്കിൽ ഈ ഫീച്ചർ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാവുന്നതാണ്. ഈ ഫീച്ചർ ഓണാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങൾ വാട്സ്ആപ്പ് തുറക്കുമ്പോൾ നിലവിലുള്ള വായിക്കാത്ത സന്ദേശങ്ങൾ സ്വയം ഇല്ലാതാകും.


എന്തുകൊണ്ട് ഈ ഫീച്ചർ?

ദിവസം മുഴുവൻ ധാരാളം സന്ദേശങ്ങൾ ലഭിക്കുന്ന ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഏറെ പ്രയോജനകരമാകും. വാട്സ്ആപിൽ വരുന്ന അനാവശ്യ സന്ദേശങ്ങളും ഗ്രൂപ്പ് മെസേജുകളും കാരണം ചാറ്റ് ലിസ്റ്റ് നിറഞ്ഞു കവിഞ്ഞേക്കാം. ഗ്രൂപ്പ് ചാറ്റുകളിൽ വായിക്കാത്ത സന്ദേശങ്ങളാണ് പലപ്പോഴും കൂടുതലുണ്ടാവുക. അവയിൽ മിക്കതും പ്രാധാന്യമുള്ളതായിരിക്കില്ല. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ ഫീച്ചർ കൊണ്ടുവരാൻ മെറ്റ തയ്യാറെടുക്കുന്നത്.

പുതിയ ഫീച്ചർ നിലവിൽ വാട്സ്ആപ്പ് ബീറ്റാ പതിപ്പിൽ പരീക്ഷണത്തിലാണ്. എല്ലാ ഉപയോക്താക്കൾക്കും എപ്പോൾ ലഭ്യമാകുമെന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വൈകാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ടെലിഗ്രാം മെസേജിംഗ് ആപ്ലിക്കേഷണിൽ ഇത്തരമൊരു ഫീച്ചർ നിലവിലുണ്ട്. നിശ്ചിത സമയം കഴിഞ്ഞ ശേഷം ഈ ചാറ്റുകളിലെ സന്ദേശങ്ങൾ സ്വയം ഇല്ലാതാകും.

Keywords: News, News-Malayalam, National, Social Media, Technology ++, You can soon clear unread messages soon on WhatsApp: How to enable the option.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia