Malayali Died | എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസിലെ ജീവനക്കാരുടെ പണിമുടക്ക്; മസ്ഖതിലേക്കുള്ള യുവതിയുടെ യാത്ര മുടങ്ങി; ഭാര്യയെ അവസാനമായി കാണണമെന്ന ആഗ്രഹം ബാക്കിയാക്കി യുവാവ് മരണത്തിന് കീഴടങ്ങി

 


തിരുവനന്തപുരം: (KVARTHA) എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത പണിമുടക്കില്‍ ഭര്‍ത്താവിന്റെ അരികിലെത്താന്‍ കഴിയാതെ യുവതി. വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങിയതിനാല്‍ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടം നേരിട്ടിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ അമൃത സി രവി. ഒമാനില്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലായിരുന്ന ഭര്‍ത്താവിനെ കാണാന്‍ പോകാന്‍ അമൃതക്ക് ആയില്ല.

ഭാര്യയെ അവസാനമായി കാണാണമെന്ന ആഗ്രഹം ബാക്കിയാക്കി കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ് (40) ആണ് മസ്ഖതില്‍ മരിച്ചത്. മസ്ഖതില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി രാജേഷിനെ കഴിഞ്ഞ ഏഴാം തീയതിയാണ് ഹൃദയാഘാതം മൂലം തളര്‍ന്നുവീണതിനെ തുടര്‍ന്ന് ഒമാനിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഭാര്യയെ കാണണം എന്ന് അന്നുതന്നെ രാജേഷ് പറഞ്ഞിരുന്നു. ഭര്‍ത്താവിന് സുഖമില്ലെന്നും ആശുപത്രിയിലാണെന്നുമുള്ള വിവരം അറിഞ്ഞതിന് പിന്നാലെ എട്ടാം തീയതി എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസില്‍ ടികറ്റ് ബുക് ചെയ്ത അമൃത വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്. ഇതനുസരിച്ച് അന്ന് പോകാനായില്ല.

ഒമ്പതാം തീയതി പോകാമെന്ന് അറിയിച്ചെങ്കിലും അന്നും വിമാനമില്ലാതിരുന്നതിനാല്‍ പോകാനായില്ല. പിന്നീട് ഫ്‌ളൈറ്റുകളൊന്നും ലഭ്യമായിരുന്നില്ല. പിന്നാലെ അമൃതയ്ക്ക് യാത്ര റദ്ദാക്കേണ്ടിവന്നു.
തിങ്കളാഴ്ച (13.05.2024) രാവിലെയോടെ രാജേഷിന്റെ അവസ്ഥ വീണ്ടും മോശമാവുകയും ആശുപത്രിയില്‍വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.

സമരമുണ്ടായിരുന്നില്ലെങ്കില്‍ ഇത്തരമൊരു ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഭര്‍ത്താവിനെ കാണാന്‍ കഴിയാതെ വിങ്ങിപ്പൊട്ടിയ അമൃതയെ ആശ്വസിപ്പിക്കാനാവാതെ വിമാനത്താവളത്തില്‍ ബന്ധുക്കള്‍ നിസ്സഹായരായിരുന്നു.

Malayali Died | എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസിലെ ജീവനക്കാരുടെ പണിമുടക്ക്; മസ്ഖതിലേക്കുള്ള യുവതിയുടെ യാത്ര മുടങ്ങി; ഭാര്യയെ അവസാനമായി കാണണമെന്ന ആഗ്രഹം ബാക്കിയാക്കി യുവാവ് മരണത്തിന് കീഴടങ്ങി

ഇനി ചൊവ്വാഴ്ച (14.05.2024) രാത്രി വൈകി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നത്. ബുധനാഴ്ചയോടെ (15.05.2024) നാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം.

അതേസമയം, ടികറ്റിന്റെ പണം തിരിച്ച് നല്‍കാമെന്നാണ് കംപനി അറിയിച്ചത്. എന്നാല്‍ ഈ അവസ്ഥയ്ക്ക് കംപനിയാണ് ഉത്തരവാദികളെന്നും അതിനാല്‍ കംപനിക്കെതിരെ കേസ് കൊടുക്കുമെന്നുമാണ് കുടുംബം അറിയിക്കുന്നത്.

Keywords: News, Kerala, Thiruvananthapuram-News, Young Man, Died, Muscat, Woman, Bid Farewell, Hospitalized, Husband, Air India Express, Flight Cancellations, ICU, Oman, Family Alleged, Complaint, Meet, Strike, Thiruvananthapuram News, Woman unable to bid farewell to hospitalized husband due to AI Express flight cancellations.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia