Follow KVARTHA on Google news Follow Us!
ad

Savukku Shankar | പൊലീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തിയെന്ന കേസ്: അറസ്റ്റിലായ സവുക്കു ശങ്കർ 2 ജി സ്പെക്ട്രം കേസിലടക്കം രേഖകൾ പുറത്തുവിട്ട് ശ്രദ്ധേയനായ വ്യക്തി

എൽടിടി തലവനായ വേലുപ്പിള്ള പ്രഭാകരൻ്റെ ആരാധകനാണ് Theni, Police, ദേശീയ വാർത്തകൾ, Crime, YouTuber, Savukku Shankar
/ അജോ കുറ്റിക്കൻ

തേനി (തമിഴ്നാട്): (KVARTHA) വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബറായ സവുക്കു ശങ്കർ എന്ന അച്ചിമുത്തു ശങ്കർ അഴിമതി സംഭവങ്ങളിൽ രേഖകൾ പുറത്തുവിട്ട് ശ്രദ്ധേയനായ വ്യക്തി. തമിഴ്നാട് വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ഡയറക്ടറേറ്റിലെ മുൻ നിയമ വിഭാഗത്തിലെ ക്ലാർക്കായിരുന്ന അദ്ദേഹം രാജ്യത്തെ പിടിച്ചു കുലുക്കിയ പല അഴിമതിക്കഥകളും പുറത്തു കൊണ്ടുവന്നിട്ടുണ്ട്. 2 ജി സ്പെക്ട്രം കേസാണ് ഇതിൽ പ്രധാനം. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെ മുൻ നിർത്തിയായിരുന്നു രേഖകൾ പുറത്തുവിട്ടത്.


News, Malayalam News, Savukku Shankar, Theni, Police, Crime, YouTuber,

2 ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ഡിഎംകെയുടെ രാജ്യസഭ അംഗമായ കനിമൊഴിയും ഇൻ്റിലിജൻസ് മേധാവി ജാഫർ സെയ്തും കരുണാനിധിയുടെ ഉടമസ്ഥതയിലുള്ള കലൈഞ്ജർ ടിവിയുടെ മുൻ ഡയറക്ടർ ശരദ് കുമാർ റെഡ്ഡിയും തമ്മിലുള്ള സംഭാഷണത്തിന്റെ നാല് ടേപ്പുകൾ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടതോടെയാണ് ശങ്കർ ശ്രദ്ധേയനാകുന്നത്. സംഭാഷണത്തിൻ്റെ ആധികാരികത കനിമൊഴിയോ ഡിഎംകെയോ ഇതുവരെ നിഷേധിച്ചിട്ടില്ല.


2015 ൽ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള ജസ്റ്റിസ് സി ആർ കുമാരസാമിയുടെ വിധിയിലെ കണക്കിലെ പിഴവുകൾ ആദ്യമായി പുറത്തുകൊണ്ടു വന്നതും ശങ്കറിൻ്റെ പോർട്ടലായിരുന്നു. എൽടിടി തലവനായ വേലുപ്പിള്ള പ്രഭാകരൻ്റെ ആരാധകനാണ് ശങ്കർ. ഇദ്ദേഹത്തിൻ്റെ വെബ്‌സൈറ്റിൽ ഹെഡറിൻ്റെ ഒരു വശത്ത് പ്രഭാകരൻ്റെ ചിത്രവും മറുവശത്ത് ചാട്ടവാറുമായി കൗബോയിയുടെ ചിത്രവുമാണ്. ഇദ്ദേഹത്തെ തമിഴിലെ ജൂലിയൻ അസാൻജ് എന്നാണ് അറിയപ്പെടുന്നത്.

അതിനിടെ വനിതാ കോൺസ്റ്റബിൾമാരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതിന് അറസ്റ്റിലായ ശങ്കറിനെ 17 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ തേനിയിലെ ഹോട്ടലിൽ നിന്നാണ് ഇയാളെ കോയമ്പത്തൂർ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതേസമയം കഞ്ചാവ് കൈവശം വച്ചതിന് ശങ്കറിനെതിരെ പഴനിസെട്ടിപ്പെട്ടി പൊലീസ് കേസെടുത്തു.

ശങ്കറിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ ചോദ്യം ചെയ്തപ്പോൾ വാഹനത്തിൽ കഞ്ചാവ് സൂക്ഷിച്ചതായി ഇവർ സമ്മതിച്ചു. വാഹനത്തിൽ നിന്നും അരകിലോ കഞ്ചാവ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. എന്നാൽ, സർക്കാരിനും പൊലീസിനും തലവേദനയായ ശങ്കറിനെതിരായ കേസിന്റെ ബലം കൂട്ടുന്നതിന് വേണ്ടി കഞ്ചാവ് കൊണ്ടു വച്ചതാണെന്ന ആക്ഷേപവും നിലനിൽക്കുന്നു.

Keywords:  News, Malayalam News, Savukku Shankar, Theni, Police, Crime, YouTuber, Who is ‘Savukku’ Shankar?
< !- START disable copy paste -->

Post a Comment