Water | 'വേനലിൽ ആരെങ്കിലും ബോധരഹിതനായാൽ ഉടൻ വെള്ളം നൽകരുത്'; കാരണമുണ്ട്!

 


ന്യൂഡെൽഹി: (KVARTHA) മെയ് മാസത്തിലും രാജ്യമെങ്ങും ചുട്ടുപൊള്ളുകയാണ്. പലയിടത്തും ചൂട് 45 ഡിഗ്രി കടന്നിട്ടുണ്ട്. വേനൽച്ചൂടിൽ ആളുകൾ രോഗബാധിതരാകുന്നു. ശക്തമായ സൂര്യപ്രകാശവും ഉഷ്ണക്കാറ്റും കാരണം നിർജലീകരണം എന്ന പ്രശ്നവും വേനൽക്കാലത്ത് കാണപ്പെടുന്നു. ഉഷ്ണതരംഗം, ഉഷ്ണക്കാറ്റ് എന്നിവ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ചൂടിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക എക്സ് ഹാൻഡിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Water | 'വേനലിൽ ആരെങ്കിലും ബോധരഹിതനായാൽ ഉടൻ വെള്ളം നൽകരുത്'; കാരണമുണ്ട്!

ചൂടിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ എന്തുചെയ്യണം?

ചൂട് കാരണം ഒരാൾക്ക് അസ്വസ്ഥത തോന്നിയാൽ ഉടൻ തന്നെ ശരീരം തണുപ്പിക്കണമെന്നാണ് മന്ത്രാലയത്തിൻ്റെ മാർഗനിർദേശം. വേനൽക്കാലത്ത് ശരീരത്തിലെ നിർജലീകരണം ഒഴിവാക്കാൻ കഴിയുന്നത്ര വെള്ളം കുടിക്കുക. നേർത്ത വസ്ത്രങ്ങൾ ധരിക്കുക, വീട്ടിലോ തണുത്ത സ്ഥലങ്ങളിലോ കഴിയുക, വേനൽക്കാലത്ത് ശക്തമായ സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളും പോസ്റ്റിൽ വ്യക്തമാക്കുന്നു. കൂടാതെ, ചൂടിൽ ഒരാൾ അബോധാവസ്ഥയിലായാൽ ഉടൻ വെള്ളം നൽകരുതെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു.

ഉടൻ വെള്ളം നൽകരുത്, കാരണമുണ്ട്

വേനൽക്കാലത്ത് ചൂടിൽ ബോധരഹിതനാകുന്നത് സാധാരണമാണ്. ഈ സാഹചര്യത്തിൽ, പലരും ഉടൻ തന്നെ വെള്ളം നൽകാൻ ശ്രമിക്കാറുണ്ട്. എന്നാൽ, ഇത് ചെയ്യുന്നത് വളരെ അപകടകരമാകാം. ചൂട് കാരണം ഒരാൾ ബോധരഹിതനായാൽ ഉടൻ വെള്ളം നൽകരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഒരു വ്യക്തി അബോധാവസ്ഥയിലാകുമ്പോൾ വെള്ളം കുടിക്കാൻ പ്രയാസമായിരിക്കും. അബോധാവസ്ഥയിൽ വെള്ളം നൽകുന്നത് വഴി വയറിന് പകരം ശ്വാസകോശത്തിലേക്ക് പ്രവേശിക്കാൻ ഇടയാക്കും, ഇത് ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കും.

ഇത് മാത്രമല്ല, അബോധാവസ്ഥയിൽ വെള്ളം നൽകിയാൽ ന്യുമോണിയ വരാനുള്ള സാധ്യതയും ഉണ്ട്. അബോധാവസ്ഥയിലുള്ള ഒരാൾ തെറ്റായ രീതിയിൽ വെള്ളം കുടിക്കുകയാണെങ്കിൽ, ഇലക്ട്രോലൈറ്റുകളുടെ ബാലൻസ് തകരാറിലാകുമെന്നും ഡോക്ടർ പറയുന്നു. ഇത്തരം സാഹചര്യത്തിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയും ഏറെയാണ്.

തളർന്നുപോയാൽ എന്തുചെയ്യും?

വേനൽക്കാലത്ത് ശക്തമായ സൂര്യപ്രകാശം, ചൂട് അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താൽ നിങ്ങൾക്കോ മറ്റാർക്കെങ്കിലോ തളർച്ച അനുഭവപ്പെടുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ ചെയ്യാം.

* വ്യക്തി അബോധാവസ്ഥയിലാണെങ്കിൽ, തല പതുക്കെ ഒരു വശത്തേക്ക് ചരിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ശ്വാസതടസം ഉണ്ടാകില്ല.
* ബോധരഹിതനായ വ്യക്തിക്ക് ശ്വസിക്കാൻ കഴിയുമോ ഇല്ലയോ എന്ന് പരിശോധിക്കുക. ശ്വസിക്കുന്നില്ലെങ്കിൽ, ഉടൻ തന്നെ സിപിആർ നൽകാൻ ശ്രമിക്കുക.
* അബോധാവസ്ഥയിൽ, വ്യക്തിയുടെ ഹൃദയമിടിപ്പ് പരിശോധിക്കുക. എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നിയാൽ ഉടൻ ആശുപത്രിയിൽ എത്തിക്കുക.

Keywords: News, National, New Delhi, Health Tips, Health, Lifestyle, Water, Summer, Warning, Sunlight, Hospial, Warning against giving water or force feeding unconscious people.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia