Follow KVARTHA on Google news Follow Us!
ad

Court Verdict | കേരളത്തെ നടുക്കിയ വിഷ്ണു പ്രിയ വധക്കേസില്‍ മെയ് എട്ടിന് വിചാരണ കോടതി വിധി പറയും

ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യ തെളിവും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത് Vishnu Priya Murder Verdict, Police, Charge Sheet
കണ്ണൂര്‍: (KVARTHA) കേരളത്തെ നടുക്കിയ വിഷ്ണു പ്രിയ വധക്കേസിന്റെ വാദം തലശേരി ജില്ലാകോടതിയില്‍ പൂര്‍ത്തിയായി. പ്രണയ ബന്ധത്തില്‍ നിന്നും പിന്‍മാറിയ വിരോധത്തില്‍ കൂത്തുപറമ്പിനടുത്ത വള്ള്യായിയിലെ കണ്ണച്ചാന്‍ കണ്ടിവീട്ടില്‍ വിഷ്ണുപ്രിയയെ (23) വീട്ടില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തിയ കേസിന്റെ വാദമാണ് പൂര്‍ത്തിയായത്. തലശേരി അഡീഷനല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജ് എ വി മൃദുല എട്ടിന് കേസിന്റെ അന്തിമ വിധിപറയും.

മാനന്തേരിയിലെ മുരിക്കോളി ശ്യാംജിത്താണ് പ്രതി. 2022 ഒക്ടോബര്‍ 22ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. 2023 സെപ്തംബര്‍ 21നാണ് വിചാരണ തുടങ്ങിയത്. കേസില്‍ 73 സാക്ഷികളാണുള്ളത്. പാനൂരില്‍ ഫാര്‍മസിസ്റ്റായിരുന്നു വിഷ്ണുപ്രിയ. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.

Vishnu Priya murder case; Trial court will verdict on May 8, Kannur, News, Vishnu Priya Murder Verdict, Police, Charge Sheet, Judicial Custody, Public Prosecutor, CCTV, Kerala
 

സംഭവദിവസം രാവിലെ 10നും 12നുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സംഭവത്തിന് രണ്ടുദിവസം മുമ്പ് പ്രതി കൂത്തുപറമ്പിലെ കടയില്‍ നിന്ന് ചുറ്റികയും കയ്യുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പബ്ലിക് പ്രോസിക്യൂടര്‍ കെ അജിത് കുമാര്‍ കോടതിയില്‍ ഹാജരാക്കി.

വിഷ്ണു പ്രിയ വീട്ടില്‍ തനിച്ചായ സമയത്ത് ബാഗില്‍ മാരകായുധങ്ങളുമായെത്തിയാണ് പ്രതി ആക്രമിച്ചത്. ചുറ്റികകൊണ്ട് തലക്കടിച്ച ശേഷം ഇരുകൈകള്‍ക്കും പരുക്കേല്‍പിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലനടത്തിയ ശേഷം രക്ഷപ്പെട്ട ശ്യാംജിത്തിനെ മണിക്കൂറുകള്‍ക്കകം മാനന്തേരിയിലെ പിതാവിന്റെ ചായക്കടയില്‍ നിന്ന് അന്വേഷകസംഘം പിടികൂടി. പ്രതി അന്നു മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Keywords: Vishnu Priya murder case; Trial court will verdict on May 8, Kannur, News, Vishnu Priya Murder Verdict, Police, Charge Sheet, Judicial Custody, Public Prosecutor, CCTV, Kerala.

Post a Comment