Manipur Violence | മണിപ്പൂരിനെ കുറിച്ച് വീണ്ടും ചർച്ച ചെയ്യാൻ ജനങ്ങൾക്ക് അവസരം ഒരുക്കിയ യോഗിക്ക് നന്ദി

 

/ മിന്റാ മരിയ ജോസഫ്

(KVARTHA)
പ്രതിപക്ഷ എം പി ആണു രാജ്യത്തിന്റെ പ്രതിസന്ധി നേരിടേണ്ടതു എന്നത് പുതിയ അറിവ് ആണല്ലോ. ഇപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി യുടെ സമുന്നത നേതാവുമായ യോഗി ആദിത്യനാഥ് പറയുകയാണ് രാജ്യത്ത് ഏതെങ്കിലും പ്രതിസന്ധി എപ്പോൾ വന്നാലും രാജ്യത്തു നിന്ന് ഓടിപ്പോകുന്നവരുടെ കൂട്ടത്തിൽ ആദ്യം വരുന്ന പേർ രാഹുൽ ഗാന്ധിയുടേത് എന്ന്. ശരിക്കും ബിജെപിയും നേതാക്കളും രാഹുൽ ഗാന്ധിയെ ഭയക്കുക തന്നെയാണല്ലേ. ഇതിനൊക്കെ മറുപടി പറയാനല്ലേ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയുമായി സംവാദത്തിന് തയാറാണെന്ന് പറഞ്ഞത്. അവിടെയും അപ്പോൾ ഓടി ഓളിച്ചത് യോഗിയുടെ നേതാവ് അല്ലെ.
  
Manipur Violence | മണിപ്പൂരിനെ കുറിച്ച് വീണ്ടും ചർച്ച ചെയ്യാൻ ജനങ്ങൾക്ക് അവസരം ഒരുക്കിയ യോഗിക്ക് നന്ദി

രാഹുൽ അല്ല ഈ സംവാദത്തിന് ക്ഷണിച്ചതെന്ന് ഓർക്കണം. ക്ഷണിച്ചത് സുപ്രീം കോടതി മുൻ ജഡ്ജിമാരായിരുന്നു. രാഹുൽ ഗാന്ധി ഒരു പ്രതിപക്ഷ പാർട്ടിയിലെ ഒരു എംപി മാത്രമാണ്. ഭരണത്തിൽ ഇല്ലാത്ത ഒരു സാധാരണ എംപി. രാഹുൽ എവിടെ പോയാലും എന്ത് പറഞ്ഞാലും ബിജെപി നേതാക്കൾ പ്രധാനമന്ത്രി ഉൾപ്പെടെ അദ്ദേഹത്തിൻ്റെ പിറകെ പോകുകയാണ്. നോട്ട് നിരോധനം നടത്തിയിട്ട് ആ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ പ്രധാനമന്ത്രി എവിടെ ആയിരുന്നു, ജപ്പാനിൽ. അവിടെ പോയി നോട്ടു നിരോധനത്തെക്കുറിച്ചു പറഞ്ഞു.

ഏതു കാര്യത്തിലും രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതിൽ നിന്നും മനസിലാക്കുന്നത് ബിജെപി നേതാക്കൾ രാഹുൽ ഗാന്ധിയെ എന്തുമാത്രം ഭയക്കുന്നുവെന്നാണ്. മണിപ്പൂരിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടപ്പോഴും, 300ൽ പരം ഇന്ത്യൻ പൗരന്മാർ തമ്മിൽ തമ്മിൽ ആക്രമിക്കപ്പെട്ടു കൊലചെയ്യപ്പെട്ടപ്പോഴും, ആ ദുരിത സമയത്ത് മണിപ്പൂരിൽ സന്ദർശിക്കാൻ പോയില്ലെന്ന് മാത്രമല്ല ആ അക്രമങ്ങൾ ഇല്ലാതാക്കാൻ ജനങ്ങളെ സമാധാനിപ്പിക്കാനുള്ള ഒരക്ഷരം പോലും ഉരിയാടാതെ ആറ് രാജ്യങ്ങൾ സഞ്ചരിച്ചു കാര്യന്വേഷണം നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേര് രാഹുൽ ഗാന്ധിയെന്ന് മാറ്റിയോ. ശരിക്കും ഈ ചോദ്യം എന്തായാലും രാഹുൽ ഗാന്ധിക്കുള്ളതല്ല. മറിച്ച് പ്രതിസന്ധി നിരന്തരം ഉണ്ടാക്കുന്ന മോദിക്കുള്ളതാണ്.

മോഡിക്കെതിരെ ബിജെപിയിൽ നിന്നുതന്നെ ശബ്ദമുയർത്താൻ തുടങ്ങി എന്നതിൻ്റെ തെളിവാണ് ഇത്. രാഹുലിനെ കുത്താനാണെങ്കിലും രാജ്യത്ത് പ്രതിസന്ധിയുണ്ട് എന്ന് സമ്മതിച്ചല്ലോ. ഒന്ന് മനസിലാക്കൂ, പ്രതിസന്ധി പരിഹരിക്കാനും നേർവഴിയിൽ നയിക്കാനുമാണ് സർക്കാർ. രാഹുൽ വെറും ഒരു എം.പി മാത്രമാണ്. രാജ്യത്തെ പ്രതിസന്ധി ഒരു എം.പി പരിഹരിക്കണമെന്ന് പറയുന്നവർ അല്ലെങ്കിൽ അധികാരത്തിലിരുന്ന് അത് പറയുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്നല്ലേ പറയേണ്ടത്. പപ്പുവിൽ തുടങ്ങി രാജകുമാരനിൽ എത്തി നിൽക്കുന്നു കഴിഞ്ഞ പത്ത് കൊല്ലത്തെ രാഹുൽ വിരോധം. കോൺഗ്രസ്‌ മുക്ത ഭാരതത്തിൽ തുടങ്ങി, ഇന്നും രാമനും സീതയും ആണ് 140 കോടി ജനതയുടെ ദാരിദ്ര്യത്തെക്കാൾ ഈ പറയുന്നവർക്ക് വലുത്.
 
Manipur Violence | മണിപ്പൂരിനെ കുറിച്ച് വീണ്ടും ചർച്ച ചെയ്യാൻ ജനങ്ങൾക്ക് അവസരം ഒരുക്കിയ യോഗിക്ക് നന്ദി

  രാജ്യത്ത് വെട്ടിപ്പ് നടത്തി മുങ്ങുന്ന മോദിമാരുടെ കാര്യം പറഞ്ഞപ്പോൾ എന്നെയാണ് പറഞ്ഞത്, എന്നെ മാത്രമാണ് പറഞ്ഞത് എന്ന് പറഞ്ഞ് കേസിന് പോയ ആളെ അറിയാമോ ഈ യോഗിക്ക്. പ്രതിസന്ധികൾ വരാതെ നോക്കലല്ലേ സർക്കാരിന്റെ ജോലി. ആ ജോലി നന്നായി ചെയ്തിട്ടില്ല എന്നല്ലേ ഈ പറഞ്ഞതിന്റെ അർത്ഥം . രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയോ പ്രതിപക്ഷ നേതാവോ അല്ല എന്നും മനസിലാക്കുക. മണിപ്പൂരിൽ ഒരു പ്രതിസന്ധി ഉണ്ടായപ്പോൾ ആദ്യം അങ്ങോട്ടോടിപ്പോയത് രാഹുൽ ഗാന്ധി ആയിരുന്നു. ഇത് നിഷേധിക്കാൻ ആർക്കും സാധിക്കുമെന്ന് തോന്നില്ല.

രാജ്യത്തെ ജനങ്ങളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന സർക്കാരിൻ്റെ പേരാണ് മോദി സർക്കാർ എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. അതുപോലെ ഒരു സർക്കാരും ഇന്ത്യയിൽ ഉണ്ടായിട്ടില്ല. യോഗി എന്ന പേരിന് കളങ്കമാണ് ഈ യോഗി. യഥാർത്ഥ യോഗിയുടെ വദനം ആത്മീയതേജസ്സുകൊണ്ട് ചൈതന്യമാർന്നതും, ഭാഷയും കർമ്മങ്ങളും ഗുണകരവുമാണ്. എന്തായാലും ഈ വോട്ടു സമയത്ത് മണിപ്പൂരിനെ കുറിച്ച് ചർച്ച ചെയ്യാൻ ജനങ്ങൾക്ക് അവസരം ഒരുക്കിയ യോഗിക്ക് നന്ദി പറയുന്നു.

Keywords:  News, News-Malayalam-News, National, Politics, Lok-Sabha-Election-2024, Thanks to Yogi for giving opportunity to people to discuss about Manipur again.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia