Dependent Recruitment | വ്യാപക അതൃപ്തി; ആശ്രിത നിയമനത്തിന് 13 വയസ്സ് എങ്കിലും ആകണമെന്ന സര്‍കാര്‍ നിര്‍ദേശത്തെ എതിര്‍ത്ത് സര്‍വീസ് സംഘടനകള്‍

 


തിരുവനന്തപുരം: (KVARTHA) ആശ്രിത നിയമനത്തിന്റെ പ്രായപരിധിയില്‍ എതിര്‍പ് പ്രകടിപ്പിച്ച് സര്‍വീസ് സംഘടനകള്‍.
ചുരുങ്ങിയത് 13 വയസ്സ് എങ്കിലും ആകണമെന്ന സര്‍കാര്‍ നിര്‍ദേശത്തെ സര്‍വീസ് സംഘടനകള്‍ കൂട്ടത്തോടെ എതിര്‍ക്കുകയായിരുന്നു.

സമാശ്വാസ ധനമെന്ന വ്യവസ്ഥ ഓപ്ഷണലാക്കണമെന്ന നിര്‍ദേശവും സംഘടനാ പ്രതിനിധികള്‍ മുന്നോട്ട് വച്ചു. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അദീഷനല്‍ ചീഫ് സെക്രടറി വിളിച്ച യോഗത്തില്‍ മുന്നോട്ടുവച്ച കരട് നിര്‍ദേശങ്ങളില്‍ സര്‍കാര്‍ ഇനിയും ചര്‍ച്ച തുടരും.

ജീവനക്കാര്‍ മരിക്കുമ്പോള്‍ ആശ്രിതന് 13 വയസ്സ് പൂര്‍ത്തിയായിരിക്കണം. 13 വയസ്സിന് താഴെയെങ്കില്‍ സമാശ്വാസ ധനം മതി. ഇത്തരം വ്യവസ്ഥകള്‍ വച്ച് ആശ്രിത നിയമനങ്ങള്‍ പുനഃപരിശോധിക്കാനുള്ള കരട് നിര്‍ദേശത്തിനെതിരെ ഉയര്‍ന്നത് വ്യാപക അതൃപ്തിയാണ്. അപേക്ഷിച്ചവരെ അദാലത്തിന് ക്ഷണിക്കാതെ ഇവര്‍ക്ക് സമയബന്ധിതമായി തൊഴില്‍ ലഭ്യമാക്കണം. പ്രായപരിധി അംഗീകരിക്കില്ലെന്ന് ഇടത് - വലത് സംഘടനകള്‍ ഒരുപോലെ എതിര്‍ത്തു.

Dependent Recruitment | വ്യാപക അതൃപ്തി; ആശ്രിത നിയമനത്തിന് 13 വയസ്സ് എങ്കിലും ആകണമെന്ന സര്‍കാര്‍ നിര്‍ദേശത്തെ എതിര്‍ത്ത് സര്‍വീസ് സംഘടനകള്‍

ഉദ്യോഗസ്ഥരുടെ തസ്തികയും സര്‍വീസും കണക്കിലെടുത്ത് 17 ലക്ഷം മുതല്‍ 25 ലക്ഷം വരെയാണ് സമാശ്വാസ ധനത്തിനുള്ള ശിപാര്‍ശ. കോടതി നടപടികളില്‍ കുരുക്കി ആശ്രിത നിയമനം ഇല്ലാതാക്കരുതെന്നും അനിവാര്യമെങ്കില്‍ നിയമനിര്‍മാണം നടത്തിയും പദ്ധതി സംരക്ഷിക്കണെമെന്നും സെക്രടേറിയറ്റ് അസോസിയേഷന്‍ നിലപാടെടുത്തു.

സര്‍വീസ് സംഘടനകളുടെ നിര്‍ദേശങ്ങള്‍ രണ്ടാഴ്ചക്കകം എഴുതിനല്‍കണമെന്നും ഇവ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അഡീഷനല്‍ ചീഫ് സെക്രടറി അറിയിച്ചു. കുടുംബവരുമാനം എട്ട് ലക്ഷം രൂപയില്‍ ഉള്‍പെടുന്നവര്‍ക്ക് മാത്രമേ ആശ്രിത നിയമനത്തിനും സമാശ്വാസ ധനസഹായത്തിനും അര്‍ഹതയുണ്ടാവൂവെന്നാണ് കരട് നിര്‍ദേശങ്ങളിലുള്ളത്.

Keywords: News, Kerala, Thiruvananthapuram-News, Service Organizations, Opposed, Kerala Government, Proposal, Require, Minimum Age, Dependent Recruitment, Compassionate Appointment, Thiruvananthapuram, Age Limit, Government Employees, Service organizations opposed the Kerala government's proposal to require minimum age of 13 for dependent recruitment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia