PM Modi | 'വോട് ജിഹാദാണോ രാമരാജ്യമാണോ വേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കണം, അവരുടെ താല്‍പര്യം അപകടം പിടിച്ചതാണ്'; തിരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

 


ഖാര്‍ഗോണ്‍: (KVARTHA) കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട് ജിഹാദാണോ രാമരാജ്യമാണോ വേണ്ടതെന്ന് നിങ്ങള്‍ വോട് രേഖപ്പെടുത്തി തീരുമാനിക്കണമെന്നായിരുന്നു മോദി പരാമര്‍ശിച്ചത്.
മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു നരേന്ദ്ര മോദി കോണ്‍ഗ്രസിനെ വീണ്ടും കടന്നാക്രമിച്ചത്.

സ്വന്തം സാമ്രാജ്യം രക്ഷിക്കാന്‍ വേണ്ടിയാണ് ഐ എന്‍ ഡി ഐ മുന്നണിയിലുള്ളവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ താല്‍പര്യം അപകടം പിടിച്ചതാണ്. അവര്‍ എനിക്കെതിരെ വോട് ജിഹാദ് ആവശ്യപ്പെട്ടിരിക്കുകയാണ്. അവരുടെ അജന്‍ഡ ഞാന്‍ വെളിപ്പെടുത്തിയപ്പോള്‍ നിഘണ്ടുവിലുള്ള എല്ലാ മോശം വാക്കുകളും എനിക്കെതിരെ പ്രയോഗിച്ചുവെന്ന് മോദി പറഞ്ഞു.

'നിങ്ങളുടെ വോട് ഇന്‍ഡ്യയിലെ 25 കോടി ജനങ്ങളെ പട്ടിണിയില്‍നിന്ന് രക്ഷപ്പെടുത്തി. ജനങ്ങളുടെ പരിശ്രമം ഉള്ളതുകൊണ്ടാണ് രാജ്യം മുന്നോട്ടുപോകുന്നത്. നിങ്ങളുടെ വോടുകൊണ്ടാണ് ഇന്‍ഡ്യ രാജ്യത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായതും ആര്‍ടികിള്‍ 370 റദ്ദാക്കാനായതും ഒരു ഗോത്രവര്‍ഗക്കാരിക്ക് രാജ്യത്തിന്റെ രാഷ്ട്രപതിയാകാനായതും. ഇന്‍ഡ്യ ഇപ്പോള്‍ ചരിത്രത്തിന്റെ വഴിത്തിരിവിലാണ് നില്‍ക്കുന്നത്. വോട് ജിഹാദ് ആണോ രാമരാജ്യം ആണോ വേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കണമെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗുജറാതിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനവിധി തേടുന്ന ഗാന്ധിനഗര്‍ മണ്ഡലത്തിലാണ് പ്രധാനമന്ത്രി രാവിലെ വോട് രേഖപ്പെടുത്തി. അഹ് മദാബാദ് നിഷാന്‍ ഹയര്‍സെകന്‍ഡറി സ്‌കൂളിലാണ് അദ്ദേഹം വോട് ചെയ്തത്.

മൂന്നാം ഘട്ടത്തില്‍ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 93 ലോക്‌സഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിങ് പുരോഗമിക്കുകയാണ്.

PM Modi | 'വോട് ജിഹാദാണോ രാമരാജ്യമാണോ വേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കണം, അവരുടെ താല്‍പര്യം അപകടം പിടിച്ചതാണ്'; തിരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചില വിദേശ ശക്തികള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് മോദി വോട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. വോട് ബാങ്കായി വയ്ക്കാനുള്ള ശ്രമത്തെ മുസ്ലിങ്ങള്‍ നേരിടണമെന്നും ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും മോദി പറഞ്ഞു.

ഏകാധിപത്യ നീക്കങ്ങള്‍ നടത്തിയത് കോണ്‍ഗ്രസാണെന്നും മോദി കുറ്റപ്പെടുത്തി. പ്രജ്വല്‍ രേവണ്ണയുടേത് ഹീനമായ കുറ്റകൃത്യമാണെന്നും പ്രജ്വലിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മോദി അറിയിച്ചു. ഒരു സമുദായം വോട് ചെയ്യുന്നതുവരെ കോണ്‍ഗ്രസ് നടപടി എടുത്തില്ലെന്നും മോദി വിമര്‍ശിച്ചു. ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷമാക്കനാമെന്നും ഇന്‍ഡ്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ എല്ലാ ജനാധിപത്യ രാജ്യങ്ങള്‍ക്കും മാതൃകയെന്നും മോദി പറഞ്ഞു.

Keywords: National, National-News, Politics, News, Lok Sabha Elections, PM Modi, Stirs, Khargaon Rally, Khargone, Madhya Pradesh, Election, Politics, Party, Criticism, Congress, BJP, Ram Rajya vs Vote Jihad: PM Modi Slams Congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia