Farmer Died | പട്യാലയില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് നേരെയുണ്ടായ പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരുമായി ഉന്തും തള്ളും; കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു

 


ചണ്ഡീഗഡ്: (KVARTHA) പഞ്ചാബിലെ പട്യാലയില്‍ ബിജെപി സ്ഥാനാര്‍ഥി പ്രണിത് കൗറിന് നേരെയുണ്ടായ പ്രതിഷേധത്തിനിടെ കര്‍ഷകന്‍ മരിച്ചു. രാജ്പുരയ്ക്ക് സമീപമുള്ള സെഹ്‌റയിലാണ് സംഭവം. 45 കാരനായ സുരിന്ദര്‍പാല്‍ സിങാണ് കുഴഞ്ഞുവീണ് മരിച്ചത്.

സ്ഥാനാര്‍ഥിക്കെതിരെ ഒരുകൂട്ടം ആളുകള്‍ പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തും തള്ളും ഉണ്ടാവുകയും ഇതിനിടയില്‍, സുരിന്ദര്‍ പാല്‍ വീഴുകയും തലയ്ക്ക് പരുക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ രാജ്പുര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ഥലത്തുവെച്ച് മറ്റ് രണ്ട് പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. സംഭവം നടക്കുമ്പോള്‍ പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെന്ന് കര്‍ഷക നേതാവ് തേജ് വീര്‍ സിംഗ് പറഞ്ഞു.

Farmer Died | പട്യാലയില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് നേരെയുണ്ടായ പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരുമായി ഉന്തും തള്ളും; കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു

കറുത്ത തുണികളും മുദ്രാവാക്യം വിളികളുമായെത്തിയ കര്‍ഷകര്‍ സെഹ്‌റ ഗ്രാമത്തിലെത്തിയ പ്രണിത് കൗറിന്റെ വാഹനവ്യൂഹം തടയുകയായിരുന്നു. ബി ജെ പി സ്ഥാനാര്‍ഥികള്‍ക്കെതിരെ പഞ്ചാബില്‍ കര്‍ഷകര്‍ വ്യാപകമായി പ്രതിഷേധിക്കുകയാണ്. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെന്നും എന്നാല്‍ സ്ഥാനാര്‍ഥികള്‍ അതിന് തയാറല്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.

Keywords: News, National, National-News, Protest, Farmer, Dies, Patiala, BJP Candidate, Preneet Kaur, Campaign, Sehra News, Chandigarh, Rajpura News, National News, Protesting farmer dies during Patiala BJP candidate Preneet Kaur’s campaign.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia