Follow KVARTHA on Google news Follow Us!
ad

Investigation | അനിലയുടെ മരണം: കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; പൊലീസ് അന്വേഷണം ഊർജിതമാക്കി

'ആസൂത്രിതമായി ആൺ സുഹൃത്ത് വിളിച്ചുവരുത്തി' Murder, Kannur, കേരള വാർത്തകൾ, Crime
കണ്ണൂര്‍: (KVARTHA) പയ്യന്നൂരില്‍ കാണാതായ യുവതിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്. കോയിപ്ര സ്വദേശിനി അനിലയെ ആസൂത്രിതമായി ആൺ സുഹൃത്ത് മാതമംഗലത്തെ സുദര്‍ശന്‍ പ്രസാദ് വിളിച്ചുവരുത്തി വീട്ടിലേക്ക് കൊണ്ടുവന്ന് കൊന്നതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

Postmortem report says Anila's death was murder

അനിലയുടെ മരണം കൊലപാതകമെന്ന വ്യക്തമായ സൂചന നല്‍കിയുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.അനിലയുടെ മൃതദേഹത്തില്‍ കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍ കണ്ടെത്തി. മുഖത്ത് ആയുധം കൊണ്ടു അടിച്ചതിനാൽ രക്തത്തിൽ മുങ്ങിയിരുന്നു. അനിലയെ കൊന്നതിനു ശേഷമായിരിക്കാം സുദർശൻ പ്രസാദ് 22 കിലോ മീറ്റർ അകലെയുള്ള കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ചതെന്നാണ് പൊലീസ് നിഗമനം.

അനിലയുടെ മൃതദേഹം കണ്ടെത്തുമ്പോൾ 24 മണിക്കൂർ പഴക്കമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ആൺസുഹൃത്ത് സുദര്‍ശന്‍ പ്രസാദിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മരിച്ച അനിലയും മറ്റൊരു പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സുദര്‍ശന പ്രസാദും സ്കൂൾ പഠന കാലത്തെ സുഹൃത്തുക്കളായിരുന്നു. ഇരുവരും വിവാഹിതരും രണ്ടു മക്കളുടെ മാതാപിതാക്കളുമായിരുന്നു. ഇതിനു ശേഷവും ഇവർ ഇടക്കാലത്ത് ബന്ധം തുടരുകയായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

കഴിഞ്ഞ ദിവസം രാവിലെ മുതലാണ് അനിലയെ കാണാതായത്. കാണാതായപ്പോള്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ അല്ല അനിലയുടെ മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. അനിലയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പിറ്റേ ദിവസമാണ് അനിലയെ അന്നൂര്‍ കൊരവയലിലെ ബെറ്റി എന്നയാളുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ടൂര്‍ പോയതിനാല്‍ വീടു നോക്കാന്‍ സുദര്‍ശന്‍ പ്രസാദിനെ 22 കിലോമീറ്റര്‍ അകലെ പുരയിടത്തിലെ കശുമാവില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

ഇതേ തുടർന്നാണ് അനിലയുടെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ അനീഷ് പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന സാധ്യതയിലേക്ക് എത്തിയത്.

Keywords: News, Kerala, Kannur, Murder, Kannur, Crime, Postmortem Report, Murder, Police, Missing, Deadbody, Complaint, Investigation, Postmortem report says Anila's death was murder.

Post a Comment