Biju Vattappara | മൈ ഡിയര്‍ മമ്മി, ലോകനാഥന്‍ ഐഎഎഎസ് തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

 


പെരുമ്പാവൂര്‍: (KVARTHA) സിനിമാ-സീരിയല്‍ സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു. 54 വയസായിരുന്നു. മൂവാറ്റുപുഴയില്‍ സ്വകാര്യ ആവശ്യത്തിന് എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മൂവാറ്റുപുഴ താലൂക് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്. ഒക്കല്‍ വട്ടപ്പാറ കുടുംബാംഗമാണ്. മകള്‍: ദേവനന്ദന.

കവിതാ സമാഹാരത്തിന് കടവനാട് കുട്ടികൃഷ്ണന്‍ സാഹിത്യ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഫിലിം ക്രിടിക്‌സ് അവാര്‍ഡും നേടി. ടെലിവിഷന്‍ സീരിയലുകള്‍ തുടങ്ങിയ സമയത്ത് ഒരേ സമയം നാല് ചാനലുകളില്‍ അദ്ദേഹത്തിന്റെ സീരിയല്‍ ഉണ്ടായിരുന്നു.

കേരള ഗ്രന്ഥശാല സംഘം സംസ്ഥാന കൗണ്‍സില്‍ അംഗവും അഖില കേരള ബാലജനസഖ്യം മധ്യമേഖല സെക്രടറിയുമായിരുന്നു. കമല സുരയ്യയുടെ പ്രൈവറ്റ് സെക്രടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധവിക്കുട്ടിയുടെ 'മനോമി' എന്ന നോവലാണ് രാമരാവണന്‍ എന്ന പേരില്‍ സിനിമയാക്കിയത്.

Biju Vattappara | മൈ ഡിയര്‍ മമ്മി, ലോകനാഥന്‍ ഐഎഎഎസ് തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

കലാഭവന്‍ മണി നായകനായ ലോകനാഥന്‍ ഐ എ എസ്, സുരേഷ് ഗോപി നായകനായ രാമരാവണന്‍, ഗിന്നസ് പക്രു നായകനായ സ്വന്തം ഭാര്യ സിന്ദാബാദ്, ഉര്‍വശി നായികയായ മൈ ഡിയര്‍ മമ്മി തുടങ്ങിയ സിനിമകളുടെ സംവിധായകനും കളഭം സിനിമയുടെ തിരക്കഥാകൃത്തുമാണ്.

ചക്കര വാവ, വെളുത്ത കത്രീന തുടങ്ങിയ സീരിയലുകളുടെ തിരക്കഥാകൃത്താണ്. ചക്കര വാവ,വെളുത്ത കത്രീന, ശംഖുപുഷ്പം തുടങ്ങിയ നോവലുകളും ഇടവഴിയും തുമ്പപ്പൂവും എന്ന കവിത സമാഹാരവും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Keywords: News, Kerala, Kochi-News, Obituary, Perumbavoor News, Ernakulam News, Director, Biju Vattappara, Fainted to Death, Died, Obituary, Cinema, Screenwriter, Funeral, Perumbavoor: Director Biju Vattappara fainted to death.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia