Bus Service | നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; അന്തര്‍ സംസ്ഥാന സര്‍വീസിന് ഉപയോഗിക്കും; മെയ് 5 മുതല്‍ നിരത്തിലിറങ്ങുന്നു; പൊതുജനങ്ങള്‍ക്കും യാത്ര ചെയ്യാന്‍ അവസരം

 


കോഴിക്കോട്: (KVARTHA) നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ് ഇനി അന്തര്‍ സംസ്ഥാന സര്‍വീസിന് ഉപയോഗിക്കും. മെയ് അഞ്ച് മുതല്‍ കോഴിക്കോട് - ബെംഗ്‌ളൂറു റൂടിലാണ് സര്‍വീസ് നടത്തുക. സര്‍വീസ് ആരംഭിക്കാനായി ബുധനാഴ്ച (01.05.2024) വൈകിട്ട് ബസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. 'ഗരുഡ പ്രീമിയം' എന്ന പേരിലാണ് കോഴിക്കോട് - ബെംഗ്‌ളൂറു റൂടില്‍ സര്‍വീസ് നടത്തുക.

Bus Service | നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; അന്തര്‍ സംസ്ഥാന സര്‍വീസിന് ഉപയോഗിക്കും; മെയ് 5 മുതല്‍ നിരത്തിലിറങ്ങുന്നു; പൊതുജനങ്ങള്‍ക്കും യാത്ര ചെയ്യാന്‍ അവസരം

മെയ് അഞ്ചിന് പുലര്‍ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 11.35 ന് ബെംഗ്‌ളൂറിലെത്തും. തിരിച്ച് 2.30 ന് ബെംഗ്‌ളൂറില്‍ നിന്ന് കോഴിക്കോടേക്കും സര്‍വീസ് നടത്തും. കോഴിക്കോട് നിന്നും കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ഗുണ്ടല്‍പ്പേട്ട്, മൈസൂര്‍, മാണ്ഡ്യ വഴിയാണ് റൂട്ട് നിശ്ചയിച്ചത്. 1171 രൂപയാണ് സെസ് അടക്കമുള്ള ടികറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള 5% ലക്ഷ്വറി ടാക്‌സും നല്‍കണമെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു. കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂറു, ബെംഗ്‌ളൂര്‍ എന്നിവിടങ്ങളില്‍ ബസിന് സ്റ്റോപുകളുമുണ്ടാകും.

ഫുട് ബോര്‍ഡ് ഉപയോഗിക്കുവാന്‍ കഴിയാത്തവരായ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറുന്നതിനായി പ്രത്യേകം തയ്യാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ഓപറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ശുചിമുറി, വാഷ്‌ബേസിന്‍ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള എയര്‍കന്‍ഡീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക് സീറ്റുകളാണുള്ളത്.

ടിവിയും മ്യൂസിക് സിസ്റ്റവും, മൊബൈല്‍ ചാര്‍ജര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ബാഗ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും സജ്ജീകരിച്ചിട്ടുണ്ടെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.

അതിനിടെ, പൊതുജനങ്ങള്‍ക്ക് ഈ ബസില്‍ യാത്ര ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് കെ എസ് ആര്‍ ടി സി. ഈ ബസ് നിലവിലുള്ളത് തിരുവനന്തപുരത്താണ്. മെയ് അഞ്ചിനാണ് കോഴിക്കോട്- ബെംഗളൂറു സര്‍വീസ് ആരംഭിക്കുന്നത്. ഇതിനായി ബസ് കോഴിക്കോടേക്ക് പോവുകയാണ്. ഈ യാത്രയിലാണ് പൊതുജനങ്ങള്‍ക്ക് ഭാഗമാകാന്‍ അവസരമുള്ളത്. വൈകിട്ട് 6.30ന് ബസ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടിന് സര്‍വീസായി പോകുന്നതാണ്. ഈ ട്രിപില്‍ ടികറ്റ് എടുത്ത് പരമാവധി ആളുകള്‍ക്ക് യാത്ര ചെയ്യാവുന്നതാണെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.

Keywords: News, Kerala-Budget, Business, Finance, KSRTC, Nava Kerala Bus, Starts, Service, May 5, Kozhikode-Bengaluru Route, Bus Service, Ticket, Travel, Tax, Transport, Vehicle, Nava Kerala Bus starts service from May 5 in Kozhikode-Bengaluru route.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia