Follow KVARTHA on Google news Follow Us!
ad

Nadikar | നടികർ: സിനിമയ്ക്കുള്ളിലെ സിനിമ; സൂപ്പർസ്റ്റാറായി ടോവിനോ തകർത്തു

ഭാവനയുടെ രണ്ടാം വരവ്, Movies, Entertainment, Cinema,

കെ ആർ ജോസഫ്

(KVARTHA)
നടൻ ടോവിനോ തോമസ് നായകനായ 'നടികർ' എന്ന സിനിമ തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ടോവിനോയ്ക്കൊപ്പം നടി ഭാവനയും ഈ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഭാവനയുടെ മലയാള സിനിമയിലേക്ക് ഉള്ള തിരിച്ചുവരവ് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ജീൻ പോൾ ലാൽ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പർസ്റ്റാർ ഡേവിഡ് എന്ന നടൻ്റെ കുത്തഴിഞ്ഞ ജീവിതത്തിൽ നിന്നും ഒരു നല്ല നടനിലേക്കുള്ള യാത്ര ആണ് സിനിമാ പറയുന്നത്. ഡേവിഡ് പടിക്കൽ എന്ന സൂപ്പർസ്റ്റാർ ആയി ടൊവിനോ തോമസ് ഗംഭീര പെർഫോർമൻസ് തന്നെ ആണ് കാഴ്ചവെച്ചിട്ടുള്ളത്.
  
Article, Entertainment, Cinema, 'Nadikar' review: Tovino Thomas shines in this movie.

ആനന്ദം, ആർമാദം, ആഘോഷം പിന്നെ നല്ല ഈഗോയും തലക്ക് പിടിച്ച സൂപ്പർ താരമായാണ് ടോവിനോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലിന്റെ താര ജീവിതവും ഉയർച്ചയും താഴ്ചയും, നിറങ്ങൾ ചേർന്ന പൊള്ളയായ ജീവിതത്തിൽ നിന്നും ചുറ്റുമുള്ള മനുഷ്യരെ അറിയാനും സ്വയം മാറാനും നല്ല നടനാവാൻ തയ്യാറാവുന്നതുമാണ് കഥ. അയാളെ കൂടുതൽ കൂടുതൽ അറിയുന്ന രീതിയിൽ സഞ്ചരിക്കുന്ന സിനിമ. ജീൻ പോൾ ലാലിന്റെ എക്സ്ട്രാ ഓർഡിനറി മേക്കിങ് ഒരു രക്ഷയും ഇല്ല എന്ന് വേണമെങ്കിൽ പറയാം. സിനിമക്കുള്ളിലെ സിനിമ എന്ന എലമന്റ് ഒക്കെ നല്ല രീതിയിൽ വർക്ക് ഔട്ട് ആയി.

ആദ്യം മുതൽ അവസാനം വരെ ഒരു ലാഗോ കാര്യങ്ങളോ ഒന്നും ഇല്ലാതെ തന്നെ കാണാൻ പറ്റുന്ന ഒരു കളർഫുൾ എന്റെർറ്റൈൻർ പടം എന്നുവേണമെങ്കിൽ ഈ സിനിമയെ പറയാം. ബിഗ് ബജറ്റ് ആയത് കൊണ്ട് തന്നെ അതിന്റെ ക്വാളിറ്റിയെല്ലാം സിനിമയിൽ കാണുന്നുണ്ട്. ഓരോ ടെക്നിക്കൽ സൈഡും ഒന്നിനൊന്നു കിടിലൻ ആയിരുന്നു. ലാൽ ജൂനിയറിന്റെ മൂന്നാത്തെ പടമായ ഡ്രൈവിംഗ് ലൈസൻസ് പോലെ തന്നെ കിടിലൻ ഒരു എന്റെർറ്റൈൻർ ആണ് നടികർ. സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ ആയി വേഷമിട്ട ടോവിനോയുടെ കരിയർ ബെസ്റ്റ് പടമായി നടികർ മാറുന്നുണ്ട്. ഒരു താരത്തിന്റെ ഉയർച്ചയും താഴ്ചയും കിടിലൻ ആയിട്ട് തന്നെ ആണ് ലാൽ ജൂനിയർ വരച്ചുകാട്ടുന്നത്.
 
Article, Entertainment, Cinema, 'Nadikar' review: Tovino Thomas shines in this movie.

  ഡേവിഡ് പടിക്കലിൻ്റെ റീൽ ലൈഫും റിയൽ ലൈഫും ബ്ലെൻഡ് ചെയ്തിട്ടുള്ള ക്ലൈമാക്സ് നൈസ് ആയിരുന്നു. സിനിമക്കുള്ളിലുള്ള എലമെൻ്റ്സ് ഒക്കെ സൂപ്പർ ആയിരുന്നു. ടെക്നിക്കലി ഒക്കെ സമ്പന്നമാണ്. ഓരോ ഫ്രെയിംസും സമ്പന്നവും സ്റ്റൈലും ആയിരുന്നു. എടുത്ത് പറയേണ്ടത് ബി.ജി.എം, മ്യൂസിക് ആണ്. ചില സീനുകളിലെ ബി.ജി.എം ഒക്കെ ഹെവി ആയിരുന്നു. നടൻ സുരേഷ് കൃഷ്ണ ഈ സിനിമയിൽ പൊളിച്ചു എന്ന് വേണം പറയാൻ. കിടിലൻ കോമഡി ആയിരുന്നു.

ബാലു, സൗബിൻ, ചന്ദു, ഭാവന എന്നിവരും അവരുടെ റോൾ മികച്ചത് ആക്കി. രണ്ടാം വരവിൽ മഞ്ജു വാര്യരെ ലേഡീസ് സൂപ്പർസ്റ്റാർ ആക്കിയതുപോലെ ഭാവനയുടെ രണ്ടാം വരവിനെ നമുക്ക് കണ്ടറിയാം. തീർച്ചയായും തീയേറ്ററിൽ തന്നെ കാണാവുന്ന ഒരു പക്കാ എന്റെർടൈനെർ തന്നെയാണ് നടികർ. സിനിമക്കുളിലെ സിനിമ ശരിക്കും ആസ്വദിക്കാം.

Post a Comment