Politics | ഉദ്ധവിനും പവാറിനും മോദിയുടെ ഉപദേശം, കുറുക്കൻ കോഴിയോട് പറഞ്ഞത് പോലെ!

 


/ കെ ആർ ജോസഫ്

(KVARTHA) അല്ല, നമ്മുടെ പ്രധാനമന്ത്രി മോദിയ്ക്ക് എന്തുപറ്റി? അയ്യോ എല്ലാവരും ഓടി വരണേ, എന്നെ അധികാരത്തിൽ നിന്ന് വലിച്ചിടാൻ പോകുന്നേ എന്ന രീതിയിലുള്ള കരച്ചിലാണ് ഇപ്പോൾ മോദിയിൽ നിന്ന് ഉയരുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു. ഇപ്പോൾ അദ്ദേഹം പറയുന്നത് മഹാരാഷ്ട്രയിലെ പ്രമുഖ നേതാക്കളായ ഉദ്ധവ് താക്കറെയും ശരദ് പവാറും കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാകുന്നതിനേക്കാള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഏക്‌നാഥ് ഷിന്‍ഡെയുമായും അജിത് പവാറുമായും കൈകോര്‍ക്കുന്നതാണ് നല്ലത് എന്നാണ്. എന്നാല്‍, പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ഒരു പാര്‍ട്ടിയുമായോ പ്രത്യയശാസ്ത്രവുമായോ വ്യക്തിയുമായോ സഖ്യത്തിനു തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ശരദ് പവാര്‍ പ്രതികരിച്ചു.
 
Politics | ഉദ്ധവിനും പവാറിനും മോദിയുടെ ഉപദേശം, കുറുക്കൻ കോഴിയോട് പറഞ്ഞത് പോലെ!

മോദിയുടെ പ്രസംഗങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ പിളര്‍പ്പ് സൃഷ്ടിക്കുന്നതാണ്, ഇതു രാജ്യത്തിനുതന്നെ ആപത്താണ്. രാജ്യതാല്പര്യത്തിനു നിരക്കാത്തതിനു ഞാനോ എന്റെ സഹപ്രവര്‍ത്തകരോ തുനിയില്ലെന്നും ശരദ് പവാര്‍ വ്യക്തമാക്കി. അടുത്ത രണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി ചേരുമെന്നും അദ്ദേഹം പറയുകയുണ്ടായി. ശരിക്കും പറഞ്ഞാൽ നമ്മുടെ പ്രധാനമന്ത്രിക്ക് എന്തിൻ്റെ ഏനക്കേടാണ്? ഈ പറയുന്നത് ആരാണെന്ന് ഓർക്കണം. മഹാരാഷ്ട്രയിൽ രണ്ടു പാർട്ടിയെയും വിഭജിച്ച് ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച് അവരുടെ ചിഹ്നം പോലും ഇല്ലാതെയാക്കിയ മഹാൻ ആണ് മോദിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ആൾക്കാരെ വിലയ്ക്ക് വാങ്ങി ഇന്ത്യയിലെ ഓരോ പാർട്ടികളെയും ഇല്ലാതാക്കാൻ നോക്കിയവർ തന്നെ ഇത് പറയുമ്പോൾ കുറുക്കൻ കോഴിക്ക് കൊടുക്കുന്ന ഉപദേശം പോലയേ തോന്നുകയുള്ളു. ഒറ്റയ്ക്ക് 400 സീറ്റ് നേടുമെന്ന് വീമ്പിളക്കിയ മഹാൻ കേവല ഭൂരിപക്ഷം നേടാൻ വേണ്ടി കാട്ടുന്ന വിക്രിയകളാണ് ഇതെല്ലാം എന്ന് ആർക്കാണ് മനസിലാകാത്തത്. മോദിയോട് ഒപ്പം ചേർന്നവർ എല്ലാം ഇപ്പോൾ വളർന്നോ, അതോ തളർന്നോ, എന്നാണ് പരിശോധിക്കേണ്ടത്. ഒരുപാട് കാലം മഹാരാഷ്ട്രയിൽ കൂടെ നിന്ന ശിവസേനയെ ബി.ജെ.പി ചതിച്ചതുപൊലെ കോൺഗ്രസ് ചതിച്ചിട്ടില്ല. കോൺഗ്രസ്സിന് ഒപ്പം മറ്റ് പാർട്ടികൾ കൂടിയാൽ ബി.ജെ.പി വട്ടപ്പൂജ്യമാകുമെന്ന് മോദിയെക്കാൾ അറിയാവുന്നവർ ബി.ജെ.പി യിൽ ആരും കാണില്ല. അതാണ് പ്രധാനമന്ത്രി ഇത്ര വെഗളിപിടിക്കുന്നത്.

അവസാനത്തെ തന്ത്രമാണ് ഇന്ത്യ സഖ്യകക്ഷികളെ വിഘടിപ്പിക്കുക എന്നുള്ളത്. എല്ലാവർക്കും തൃപ്തിയായി മോദിയുടെ ഭരണം കൊണ്ട്. അനുഭവിക്കേണ്ടവരൊക്കെ അനുഭവിച്ചു. അനുഭവമാണല്ലോ ഗുരു. പത്തുവർഷം രാജ്യത്തെയും ജനങ്ങളെയും ചൂഷണം ചെയ്ത് അദാനിമാർക്ക് സാമ്രാജ്യം ഒരുക്കി കൊടുത്തവർ, രാമരാജ്യത്തിന്റെ പേര് പറഞ്ഞു അദാനി സാമ്രാജ്യം പടുത്തുയർത്തിയവർ, അതിന് ഹിന്ദു മതത്തെയും അവരുടെ ആരാധനാമൂർത്തികളെയും മറയാക്കി. കപട ദേശീയത കൊണ്ട് ജനങ്ങളെ ഭിന്നിപ്പിച്ചു് ശത്രുതയിലാക്കി. ഇവരുടെ രാജ്യസ്നേഹവും ഹിന്ദു സ്നേഹവും കപടമാണെന്ന് ഈ രാജ്യവും ജനതയും തിരിച്ചറിയുന്ന നിമിഷങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. അതറിഞ്ഞു കരയുന്നതാണ് ഇപ്പോൾ കാണുന്നത്.

വികസനം പറഞ്ഞിട്ടെന്താ കേന്ദ്ര സർക്കാർ ഇപ്രാവശ്യം ജനങ്ങളോട് വോട്ട് ചോദിക്കാത്തത്? പെട്രോളിനും ഡീസലിനും പാചക വാതക സിലിണ്ടറിന്നും പത്ത് വർഷമായി കൂടിയ വിലയിൽ ഇന്നും ഒരു മാറ്റം പോലും ഉണ്ടായിട്ടില്ല, അത് കാരണം ചരക്ക് ലോറികളും വില വർദ്ധനവ് വരുത്തേണ്ട അവസ്ഥ വന്നു, നിത്യോപയോഗ സാധനങ്ങളുടെ വിലയും അത് കാരണം കൂടി. പൊതു ജനങ്ങൾക്ക് ജീവിക്കുവാൻ ക്ലേശകരമായ സാഹചര്യം ഉണ്ടായി. മനുഷ്യരെ മതങ്ങളുടെ പേരിൽ തമ്മിലടിക്കുന്നത് ഈ പത്ത് വർഷത്തെ ഭരണ നേട്ടമായി നമുക്ക് കാണാം. കോൺഗ്രസുമായി ചേർന്നപ്പോൾ ആപിന് വന്ന ഗതിയാണ് മോദി ഇപ്പോൾ ഓർമ്മിപ്പിക്കുന്നത്. അതുപോലെ കോൺഗ്രസിനും അവരോടൊപ്പം നിൽക്കുന്നമവരുടെയും പേരിൽ നടക്കുന്ന അന്വേഷണ വേട്ടകൾ ഇതൊന്നും കണ്ടിട്ടും നിങ്ങൾ പഠിക്കുന്നില്ലല്ലോ ഹാ കഷ്ടം!

അധികാരത്തിൽ ഉള്ളവർ പറയുന്നത് അനുസരിക്കുന്നതാണ് ബുദ്ധിയുള്ളവർക്കു അഭികാമ്യം. ഈ ഇലക്ഷൻ പ്രചാരണ കാലത്ത് മാത്രം നടന്ന സംഭവങ്ങൾ ഓർത്തെടുത്തൽ അവർക്കു നല്ലത്. അതുകൊണ്ടു അധികാരത്തോട് ഒപ്പം നിന്നാൽ അതിന്റെ ഗുണം അനുഭവിക്കാം. അല്ലെങ്കിൽ ഇതുപോലെ അഴികൾ എണ്ണാം, എന്നൊക്കെയുള്ള ദുഷ് സൂചനകളാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ടത്തിൽ മോദി തൻ്റെ വാക്കിലും പ്രവൃത്തിയിലും ചെയ്തുകൊണ്ടിരിക്കുന്നത്. അത് പാരയാകുന്നു എന്ന തോന്നൽ ഉളവായപ്പോൾ പ്രധാനമന്ത്രി കണ്ണീരൊഴുക്കുന്നു. ഈ അവസരത്തിൽ പ്രധാനമന്ത്രിയോട് പറയാൻ ഒന്നേയുള്ളു, കുറെ കാലം താങ്കളുടെ ഉപദേശം കേട്ടു നടന്നു. ഇപ്പോഴാണ് മനസ്സിലായത് താങ്കളുടെ നിലപാടുകൾ ശരിയല്ലായെന്ന്. അത് ഉദ്ധവ് താക്കറേക്കും ശരദ് പവാറിനും മാത്രമല്ല മനസ്സിലായിട്ടുള്ളത് . താങ്കളുടെ കൂടെ നിൽക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന അദാനിക്കും അമ്പാനിക്കും വരെ മനസ്സിലായിട്ടുണ്ട് എന്നാണ് പ്രതിപക്ഷ ഭാഷ്യം.

Keywords: Politics, Election, Lok Sabha election, PM Modi, Prime Minister, Maharashtra, National, Uddhav Thackeray, Central Govt., Congress, BJP, Development, Sharath Pawar, Modi's advice to Uddhav and Pawar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia