Follow KVARTHA on Google news Follow Us!
ad

K Sudhakaran | അവസാനം ഹൈക്കമാൻഡ് പാലം വലിച്ചോ? സുധാകരന് കെപിസിസി അധ്യക്ഷസ്ഥാനം തിരിച്ചു നൽകിയില്ല

അതൃപ്തിയെന്ന് സൂചന, K Sudhakaran, KPCC, MM Hasan, Congress, Politics
/ നവോദിത്ത് ബാബു

കണ്ണുർ: (KVARTHA)
എംഎം ഹസന്‍ കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പദവിയില്‍ തുടരുന്നതിൽ കെ. സുധാകരന് അതൃപ്തിയെന്ന് സൂചന. കെപിസിസി നേതൃയോഗത്തിന് ശേഷവും സുധാകരന് പദവി കൈമാറാത്തതാണ് പാർട്ടിക്കുള്ളിൽ അസ്വാരസ്യമുണ്ടാക്കുന്ന സാഹചര്യത്തിലെത്തിച്ചത്.
  
News, Malayalam-News, Kerala, Politics, MM Hasan will continue as KPCC president.

തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന കെപിസിസി യോഗത്തിന് ശേഷം കെ സുധാകരന്‍ അധ്യക്ഷ പദവി ഏറ്റെടുക്കുമെന്നായിരുന്നു ധാരണ. പക്ഷെ എംഎം ഹസന്‍ ആക്ടിംഗ് പ്രസിഡന്റ് പദവി ഒഴിഞ്ഞില്ല. യോഗത്തില്‍ സുധാകരന് പദവി കൈമാറാന്‍ ഹൈക്കമാന്റ് നിരദേശം നല്‍കിയില്ലെന്നാണ് സൂചന. യോഗത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചയും ഉണ്ടായില്ല.

അതായത് തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ഹസന്‍ പദവിയില്‍ തുടരുമെന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ സുധാകരന് തീരുമാനം വൈകുന്നതില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. കെപിസിസി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹസന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തെങ്കിലും സുധാകരന്‍ വിട്ടുനിന്നു.

അതേസമയം യോഗത്തില്‍ കെ മുരളീധരന്‍ അടക്കമുള്ള സ്ഥാനാര്‍ഥികള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ കെടുകാര്യസ്ഥതയുണ്ടായെന്നും നേതാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണെന്നും മുരളീധരന്‍ പറഞ്ഞു. പ്രവര്‍ത്തന രംഗത്ത് വലിയ വീഴ്ചയുണ്ടായെന്ന് എം.കെ.രാഘവനും യോഗത്തില്‍ പറഞ്ഞു. പക്ഷെ ഈ വാര്‍ത്തകള്‍ കെപിസിസി നേതൃത്വം തള്ളിക്കളഞ്ഞിട്ടുണ്ട്.
  
News, Malayalam-News, Kerala, Politics, MM Hasan will continue as KPCC president.

നേരത്തെ കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ കെ സുധാകരനെ നിർബന്ധിച്ചു ഹൈക്കമാൻഡ് സ്ഥാനാർത്ഥിയാക്കിയപ്പോൾ കെ.പി.സി.സി അധ്യക്ഷ പദവി നിലനിർത്തണമെന്നായിരുന്നു സുധാകരൻ്റെ ആവശ്യം. ആ സമയം അതു അംഗീകരിച്ച ഹൈക്കമാൻഡ് പിന്നീട് പാലം വലിച്ചു വെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

Keywords: News, Malayalam-News, Kerala, Politics, MM Hasan will continue as KPCC president.

Post a Comment