Follow KVARTHA on Google news Follow Us!
ad

Died | മോടോര്‍ നന്നാക്കാനായി കിണറ്റിലിറങ്ങിയ അന്യസംസ്ഥാന തൊഴിലാളി ശ്വാസം മുട്ടി മരിച്ചു

അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത് Down, Well, Regional News, Motor Repairing, Migrant Worker, Suffocation, Died
മലപ്പുറം: (KVARTHA) മോടോര്‍ നന്നാക്കാനായി കിണറ്റിലിറങ്ങിയ അന്യസംസ്ഥാന തൊഴിലാളി ശ്വാസം മുട്ടി മരിച്ചു. ഞായറാഴ്ച (05.05.2024) രാവിലെ തിരൂര്‍ കോലൂപ്പാടത്താണ് ദാരുണസംഭവം. വെസ്റ്റ് ബംഗാള്‍ സ്വദേശി അലീഖ് ആണ് മരിച്ചത്.

30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ സ്ഥാപിച്ചിരുന്ന മോടോറിന്റെ വാല്‍വ് നന്നാക്കാനായാണ് അലീഖ് ഇറങ്ങിയത്. കിണറിന്റെ അടിയില്‍ എത്തിയതോടെ ശ്വാസ തടസ്സം ഉണ്ടായി. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പരിസരത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞു.


കിണറിന് മുകളില്‍ ഉണ്ടായിരുന്ന ആളുകള്‍ കയര്‍ കെട്ടി അലീഖിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ പുറത്തെടുത്തത്. തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: News, Kerala, Malappuram-News, Down, Well, Regional News, Motor Repairing, Migrant Worker, Suffocation, Died, Malappuram: Migrant worker died of suffocation.

Post a Comment