Worker Died | വീട് പൊളിക്കുന്നതിനിടെ അപകടം; കോണ്‍ക്രീറ്റ് ബീം പതിച്ച് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

 


കോട്ടയം: (KVARTHA) ചങ്ങനാശേരിയില്‍ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം ദേഹത്തേക്ക് പതിച്ച് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശി ജിതന്ദര്‍ (29) ആണ് മരിച്ചത്. കാക്കാംതോട് പുതുപ്പറമ്പില്‍ പി സി ജയിംസിന്റെ വീട് പൊളിച്ച് നീക്കുന്നതിനിടെയാണ് അപകടം.

ശനിയാഴ്ച (05.05.2024) വൈകുന്നേരമാണ് സംഭവം. യുവാവിന്റെ കൂടെ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിന്‍ നാഥ് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Worker Died | വീട് പൊളിക്കുന്നതിനിടെ അപകടം; കോണ്‍ക്രീറ്റ് ബീം പതിച്ച് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് തകര്‍ന്നുവീണ ബീം ഉയര്‍ത്തിയാണ് തൊഴിലാളികളെ പുറത്തെടുത്തത്. ജിതന്ദര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കെത്തിയവരാണ് അപകടത്തില്‍പെട്ട തൊഴിലാളികളെന്ന് ചങ്ങനാശേരി പൊലീസ് പറഞ്ഞു.

Keywords: News, Kerala, Kottayam-News, Kottayam News, Migrant Worker, Died, Concrete Beam, Fell, Body, Changanassery News, House, Police, Fire Force, Accident, Injured, Hospital, Treatment, Kottayam: Migrant worker died after concrete beam fell on body.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia