Follow KVARTHA on Google news Follow Us!
ad

Accidental Death | തളിപ്പറമ്പില്‍ നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാറിലിടിച്ച് ഇരുചക്രവാഹന യാത്രക്കാരായ 2 യുവാക്കള്‍ മരിച്ചു

പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു Kannur News, Accident, Road, Accidental Death, Youths, Died, Regional News, Police, Booked, Case, Car, Vehicles,
തളിപ്പറമ്പ്: (KVARTHA) തളിപ്പറമ്പില്‍ വാഹനാപകടത്തില്‍ ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. ചെറുകുന്നിലെ ജോയല്‍ ജോസഫ് (23), പാടിയിലെ ജോമോന്‍ ഡൊമിനിക് (23) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച (11.05.2024) പുലര്‍ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക് നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാറില്‍ ഇടിക്കുകയായിരുന്നു. കണ്ണപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിനുശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

അമിതവേഗതയില്‍ സഞ്ചരിച്ച ബൈക് നിയന്ത്രണം വിട്ടതാണ് തളിപ്പറമ്പില്‍ നടന്ന അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കെ എല്‍-65 എസ്-5828 മാരുതി സ്വിഫ്റ്റ് കാറിന്റെ പിറകിലാണ് യുവാക്കള്‍ സഞ്ചരിച്ച കെ എല്‍-13 എ യു 1042 ബൈക് ഇടിച്ചുകയറിയത്.


ഇവര്‍ കുപ്പം ഭാഗത്തുനിന്നും തളിപ്പറമ്പ് ടൗണ്‍ ഭാഗത്തേക്ക് വരികയായിരുന്നു. കാറിന് പിന്നിലിടിച്ച് തെറിച്ചു വീണ യുവാക്കള്‍ തല്‍ക്ഷണം തന്നെ മരിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് റോഡില്‍ തളംകെട്ടിക്കിടന്ന രക്തം തളിപ്പറമ്പ് അഗ്നിരക്ഷാസേന എത്തിയാണ് റോഡില്‍നിന്ന് കഴുകിമാറ്റിയത്.

Keywords: News, Kerala, Kannur, Kannur-News, Obituary, Kannur News, Accident, Road, Accidental Death, Youths, Died, Regional News, Police, Booked, Case, Car, Vehicles, Fire Force, Kannur: Two youths died in road accident.

Post a Comment