Follow KVARTHA on Google news Follow Us!
ad

KKR | ഐപിഎൽ: ഈ സീസണിലെ ഏറ്റവും അപകടകരമായ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണോ?

ബാറ്റിംഗിലും ബൗളിങ്ങിലും മികച്ച പ്രകടനം Cricket, IPL, കായിക വാർത്തകൾ, Sports
കൊൽക്കത്ത: (KVARTHA) ഐപിഎല്ലിൽ ലക്നൗ സൂപ്പർജയൻ്റ്‌സിനെ അവരുടെ മൈതാനത്ത് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഏകാന സ്റ്റേഡിയത്തിൽ നടന്ന ഏകപക്ഷീയമായ മത്സരത്തിൽ ലക്നൗവിനെ 98 റൺസിന് പരാജയപ്പെടുത്തിയാണ് കൊൽക്കത്ത പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തിയത്. ഈ വമ്പൻ വിജയത്തിൽ, മൂന്നാം തവണയും ഐപിഎൽ ചാമ്പ്യന്മാരാകുന്നതിനുള്ള ഗുണങ്ങളെല്ലാം കെകെആറിൽ കാണാനായെന്നാണ് കായിക പ്രേമികൾ പറയുന്നത്.

IPL: Are Kolkata Knight Riders most dangerous team this season?

ഐപിഎല്ലിലെ 54-ാം മത്സരത്തിൽ പോയിൻ്റ് പട്ടികയിലെ രണ്ടാമത്തെയും നാലാമത്തെയും ടീമുകൾ തമ്മിൽ കടുത്ത മത്സരമാണ് പ്രതീക്ഷിച്ചിരുന്നത്. ടോസ് നേടിയ ലക്നൗ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. എന്നാൽ കൊൽക്കത്ത ആറ് വിക്കറ്റിന് 235 എന്ന കൂറ്റൻ റൺസ് അടിച്ചുകൂട്ടി. ഈ ഗ്രൗണ്ടിൽ ഇതുവരെ ഒരു ടി-20 മത്സരത്തിലും 200 സ്കോർ ആരും നേടിയിട്ടില്ല, അതിനാൽ ലക്നൗ നേരിട്ടത് വലിയ വെല്ലുവിളിയായിരുന്നു.
മറുപടി ബാറ്റിംഗിൽ ലക്നൗ ടീം 137 എന്ന സ്‌കോറിൽ ഒതുങ്ങി.

11 മത്സരങ്ങളിൽ നിന്ന് എട്ട് ജയത്തോടെ 16 പോയിൻ്റാണ് കൊൽക്കത്തയ്ക്കുള്ളത്, ഇത് രാജസ്ഥാന് തുല്യമാണ്, എന്നാൽ റൺ റേറ്റിൽ റോയൽസിന് മുകളിലാണ് നൈറ്റ് റൈഡേഴ്‌സ്. എന്നിരുന്നാലും കൊൽക്കത്തയേക്കാൾ ഒരു മത്സരം കുറവാണ് രാജസ്ഥാൻ കളിച്ചത്. അതിനാൽ അവർക്ക് ഒന്നാം മടങ്ങിയെത്താനുള്ള സാധ്യതയുണ്ട്.

ഈ ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ ടീം കൊൽക്കത്തയോ?

ബാറ്റിംഗിലും ബൗളിങ്ങിലും മികച്ച പ്രകടനമാണ് ഐപിഎൽ 2024-ൽ കെകെആർ ടീം പുറത്തെടുക്കുന്നത്. ബാറ്റിംഗിൽ സുനിൽ നാരായൺ, ഫിൽ സാൾട്ട് എന്നിവർ മികച്ച ഫോമിലാണ്. തുടർച്ചയായി ഓപ്പണിംഗിൽ വിജയകരമാണ്. മധ്യ ഓവറുകളിൽ വെങ്കിടേഷ് അയ്യർ, ആന്ദ്രെ റസ്സൽ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവർ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നു.

മിച്ചൽ സ്റ്റാർക്ക് വിക്കറ്റുകൾ വീഴ്ത്തുമ്പോൾ ഹർഷിത് റാണ മികച്ച പിന്തുണയാണ് നൽകുന്നത്. മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്തി മത്സരത്തിൻ്റെ ആക്കം മാറ്റുന്ന ആന്ദ്രേ റസ്സലിൻ്റെ ബൗളിംഗ് ഫോം ടീമിന് വളരെ പ്രധാനമാണെന്ന് മത്സരശേഷം ഹർഷിത് റാണ പറഞ്ഞിട്ടുണ്ട്. സ്പിൻ ബൗളിംഗിൽ വരുൺ ചക്രവർത്തിക്കൊപ്പം സുനിൽ നാരായൺ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്.

'മികച്ച ഓൾറൗണ്ട് പ്രകടനത്തോടെ സ്വന്തം തട്ടകത്തിൽ തന്നെ ലഖ്‌നൗവിനെ കൊൽക്കത്ത പരാജയപ്പെടുത്തി. അവരുടെ ടീമിൽ നല്ല ബാലൻസ് ഉണ്ട്, സാഹചര്യങ്ങൾ മനസ്സിലാക്കി അവർ കളിക്കുകയാണ്', കൊൽക്കത്തയെ കുറിച്ച് രവി ശാസ്ത്രി അഭിപ്രയപ്പെട്ടത് ഇങ്ങനെയാണ്. കൊൽക്കത്ത പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ, ലഖ്‌നൗ ടീം ഒരു സ്ഥാനം താഴേക്ക് പോയി അഞ്ചാം സ്ഥാനത്തെത്തി. ഇനി മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവയ്‌ക്കെതിരെയാണ് അവർക്ക് മത്സരങ്ങൾ ബാക്കിയുള്ളത്.

Keywords: News, National, Kolkata, Cricket, IPL, Sports, KKR, Stadium, Team, IPL: Are Kolkata Knight Riders most dangerous team this season?
< !- START disable copy paste -->

Post a Comment