Follow KVARTHA on Google news Follow Us!
ad

NCP | ശരത് പവാർ കോൺഗ്രസിൽ ലയിച്ചാൽ പി സി ചാക്കോയ്ക്ക് അത് ലോട്ടറിയാകും!

'ഇടതുമുന്നണിയിൽ വേണ്ടത്ര പരിഗണനയില്ല' Politics, Election, NCP, Pinarayi Vijayan
/ ഡോണൽ മുവാറ്റുപുഴ

(KVARTHA) ശരത് പവാറിൻ്റെ നേതൃത്വത്തിൽ എൻ.സി.പി ദേശീയ തലത്തിൽ കോൺഗ്രസിൽ ലയിക്കാൻ ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിൽ അനന്തരവൻ അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻ.സി.പിയ്ക്ക് ഔദ്യോഗിക അംഗീകാരം ഇലക്ഷൻ കമ്മീഷനിൽ നിന്ന് ലഭിച്ച സ്ഥിതിയ്ക്ക് ശരത് പവാറിന് കോൺഗ്രസിൽ ലയിക്കുകയെ മാർഗമുള്ളു. മാത്രമല്ല, 84 വയസായ ശരത് പവാറിന് ഇനി ഒരു പാർട്ടിയെ മുന്നോട്ട് നയിച്ചുകൊണ്ടുപോകാനുള്ള ബാല്യം ഉണ്ടെന്നും തോന്നുന്നില്ല. അതിനു മുൻപ് മകൾ സുപ്രിയ സുലേയെ അനാഥമാക്കാതെ രക്ഷപെടുത്തി എടുക്കുകയും വേണം. മഹാരാഷ്ടയിൽ അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻ.സി.പി ബി.ജെ.പിയുമായി സഖ്യത്തിലുമാണ്. ഈ അവസരത്തിൽ കോൺഗ്രസുമായി ഒരു നീക്കുപോക്ക് ഉണ്ടാക്കുകയെ ശരത് പവാറിന് രക്ഷയുള്ളൂ.

News, Malayalam News, National, Politics, Election, NCP, Pinarayi Vijayan,

 ഒരു കാലത്ത് കോൺഗ്രസിൻ്റെ അനിഷേധ്യ നേതാവായിരുന്നു ശരത് പവാർ. അദ്ദേഹം അഖിലേന്ത്യ കോൺഗ്രസ് പ്രസിഡൻ്റാകുമെന്ന് വരെ കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, അത് തനിക്ക് ലഭിക്കുകയില്ലെന്ന് മനസിലാക്കിയപ്പോൾ പി.എ സാഗ്മയെ പോലുള്ളവരെ കൂട്ടുപിടിച്ച് കോൺഗ്രസ് പിളർത്തി സ്വന്തമായി രൂപീകരിച്ചതാണ് എൻ.സി.പി. പിന്നീട് മഹാരാഷ്ട്രയിൽ എൻ.സി.പി യും കോൺഗ്രസും സഖ്യം ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട ചരിത്രവുമുണ്ട്. അന്നെല്ലാം ഈ സഖ്യം മഹാരാഷ്ട്രയിൽ വിജയവുമായിരുന്നു. ഇപ്പോൾ എൻ.സി.പി കോൺഗ്രസിൽ ലയിക്കുമ്പോൾ ഒരു പുതിയ പരീക്ഷണമാണ് നടപ്പിലാകുന്നത്. ഇവ രണ്ടും ഒന്നാകുമ്പോൾ പഴയ പ്രതാപം കോൺഗ്രസിന് മഹാരാഷ്ട്രയിൽ വീണ്ടെടുക്കാൻ കഴിയുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.

എന്നും ശരത് പവാറിൻ്റെ മനസ് കോൺഗ്രസിന് ഒപ്പമാണുതാനും. കേരളത്തിൽ ഈ പാർട്ടി ഒരിക്കൽ കോൺഗ്രസ് എസ് ആയിരുന്നു . ശരത് പവാറിൻ്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ എൻ.സി.പി രൂപം കൊണ്ടപ്പോൾ ഇവിടെ കോൺഗ്രസ് എസ് പിളർന്ന് രൂപം കൊണ്ടതാണ് ഇവിടുത്തെ എൻ.സി.പി. ഇപ്പോൾ കോൺഗ്രസ് എസും എൻ.സി.പി യും ഇടതുമുന്നണിയുടെ ഘടകക്ഷികളാണ്. ഈ രണ്ടു പാർട്ടികളും വളരെക്കാലമായി ഇടതുപക്ഷത്തോടൊപ്പം തന്നെയാണ് നിൽക്കുന്നത്. എൻ.സി.പി യുടെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡൻ്റ് പി.സി.ചാക്കോയാണ്. അദ്ദേഹം കോൺഗ്രസ് നേതാവും എം.പിയും ഒക്കെ ആയിരുന്നയാളാണ്. കോൺഗ്രസ് വിട്ട് കഴിഞ്ഞ നാളിലാണ് എൻ.സി.പി യിൽ എത്തിയത്. ശരത് പവാറിൻ്റെ വിശ്വസ്തൻ എന്ന നിലയിൽ എൻ.സി.പി യുടെ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം ലഭിക്കുകയും ചെയ്തു. പക്ഷേ, ചാക്കോ കോൺഗ്രസ് വിട്ട് ഇടതുപക്ഷ സംഖ്യകക്ഷിയായ എൻ.സി.പി യിൽ എത്തി പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്തെങ്കിലും നല്ലൊരു ശതമാനം സംസ്ഥാന എൻ.സി.പി നേതാക്കൾക്കും ചാക്കോയെ അംഗീകരിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.

ഇടതുമുന്നണിയും പ്രത്യേകിച്ച് സി.പി.എമ്മും ചാക്കോയെ കണ്ട മട്ട് കാണിക്കുന്നുമില്ല. ചാക്കോ ആണെങ്കിൽ കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് ലഭിക്കുമെന്ന് കരുതി ഇരുന്നയാളുമാണ്. ഇടതുമുന്നണി അത് കൊടുത്തുമില്ല. ചാക്കോ ആണെങ്കിൽ സ്വന്തം പാർട്ടിയിൽ തനിക്ക് പിന്തുണ ഇല്ലെന്ന് കണ്ട് കോൺഗ്രസിൽ നിന്ന് തൻ്റെ പഴയ സഹപ്രവർത്തകരായ ആളുകളെ തൻ്റെ അധികാരം ഉപയോഗിച്ച് എൻ.സി.പിയിൽ എത്തിക്കാൻ ശ്രമം നടത്തി ക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ലതികാ സുഭാഷിനെപ്പോലുള്ളവരെ അങ്ങനെ കിട്ടിയതാണ്. എന്നാലും ഇടതുമുന്നണിയിൽ പിസി.ചാക്കോയ്ക്ക് വേണ്ടത്ര അംഗീകാരം കിട്ടുന്നില്ലെന്ന് പറയാം. ഒന്നുമല്ലാത്ത കെ.വി.തോമസിനെപ്പോലും പരിഗണിക്കുമ്പോൾ ഇടതുമുന്നണിയിൽ പി.സി.ചാക്കോയ്ക്ക് ഉള്ള പരിഗണം വെറും തുച്ഛം മാത്രം. ഇപ്പോൾ കോൺഗ്രസ് വിട്ടത് മണ്ടത്തരമായി എന്ന് ഏറ്റവും അധികം ചിന്തിക്കുന്നത് ചാക്കോ തന്നെ ആയിരിക്കും.


എന്തായാലും എൻ.സി.പി അഖിലേന്ത്യാ അധ്യക്ഷൻ ശരത് പവാർ കോൺഗ്രസിൽ ലയിക്കുമ്പോൾ ലോട്ടറി അടിക്കുന്നത് പി.സി ചാക്കോയ്ക്ക് തന്നെയാകും. ആ കൂട്ടത്തിൽ ഇവിടെ പി.സി.ചാക്കോയ്ക്കും ചുളുവിൽ കോൺഗ്രസിൽ കയറി പറ്റാൻ ആകും. നിയമസഭാ തെരഞ്ഞെടുപ്പ് വരുകയാണ്. ജയിക്കാൻ പറ്റുന്ന ഒരു സീറ്റും തരപ്പെടുത്തിയെടുക്കാം. യു.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ വന്നാൽ ശരത് പവാറിൻ്റെ ആൾ എന്നുള്ള നിലയിൽ ജയിച്ചാൽ ഒരു മന്ത്രിയും. ഇതാണ് രാഷ്ട്രീയം. ഇത് ചാക്കോയ്ക്ക് അല്ലാതെ മറ്റാർക്കാണ് കൂടുതൽ അറിയുക.

Keywords: News, Malayalam News, National, Politics, Election, NCP, Pinarayi Vijayan, If Sharad Pawar joins Congress, it will be a lottery for PC Chacko
< !- START disable copy paste -->

Post a Comment