Follow KVARTHA on Google news Follow Us!
ad

Result Announced | ഐ സി എസ് ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഉപരിപഠന യോഗ്യത ലഭിക്കാത്തവര്‍ക്കായുള്ള കംപാര്‍ട്‌മെന്റ് പരീക്ഷ ഇക്കൊല്ലം മുതല്‍ ഇല്ല CISCE Result, Declared, Website, Education, National News
ന്യൂഡെല്‍ഹി: (KVARTHA) ഐ സി എസ് ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.47%, പന്ത്രണ്ടാം ക്ലാസില്‍ 98.19% ഉം ആണ് വിജയം. 12-ാം ക്ലാസില്‍ പരീക്ഷയെഴുതിയ 99,901 കുട്ടികളില്‍ 98.088 പേര്‍ പാസായി.

പത്താം ക്ലാസില്‍ 2,43,617 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,42,328 പേര്‍ പാസായി. കേരളത്തില്‍ പത്താം ക്ലാസില്‍ 99.99% വിദ്യാര്‍ഥികളും പന്ത്രണ്ടാം ക്ലാസില്‍ 99.93% വിദ്യാര്‍ഥികളും വിജയിച്ചു.

ICSE, ICS Result 2024: CISCE Class 10th, 12 Result 2024 Declared, New Delhi, News, CISCE Result, Declared, Website, Education, Students, Improvement Test, National News


https://cisce(dot)org, അല്ലെങ്കില്‍ https://results(dot)cisce(dot)org വെബ്‌സൈറ്റുകളില്‍ യുണീക് ഐഡിയും ഇന്‍ഡക്‌സ് നമ്പറും നല്‍കി ഫലം അറിയാം. ഡിജിലോkര്‍ പോര്‍ടല്‍ വഴിയും ഫലമറിയാം.

ഉപരിപഠന യോഗ്യത ലഭിക്കാത്തവര്‍ക്കായുള്ള കംപാര്‍ട്‌മെന്റ് പരീക്ഷ ഇക്കൊല്ലം മുതല്‍ ഇല്ല. പകരം, രണ്ടു വിഷയങ്ങളില്‍ ജൂലൈയില്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാം. സംശയപരിഹാരത്തിനും മറ്റു സഹായങ്ങള്‍ക്കും ഇമെയില്‍: helpdesk@cisce(dot)org ഫോണ്‍: 1800-203-2414.

Keywords: ICSE, ICS Result 2024: CISCE Class 10th, 12 Result 2024 Declared, New Delhi, News, CISCE Result, Declared, Website, Education, Students, Improvement Test, National News. 

Post a Comment