Mistakes | തെറ്റിൽ നിന്ന് തളരുകയല്ല, വളരുകയാണ് വേണ്ടത്

 


/ മിൻ്റാ സോണി

(KVARTHA) തെറ്റു ചെയ്യാത്തവരായി ഈ ഭൂമിയിൽ ഒരു മനുഷ്യനും ഉണ്ടാകില്ല. എന്നാൽ വീണ്ടും തെറ്റ് ചെയ്തുകൊണ്ടിരിക്കുന്നതും അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്താൻ ശ്രമിക്കാത്തതുമാണ് ഏറ്റവും വലിയ തെറ്റ്. ചിലർ താൻ ചെയ്ത തെറ്റുകൾ മാത്രം ഓർത്തുകൊണ്ട് ചിലർ മനസ്തപിച്ച് ഇരിക്കാറുണ്ട്. അങ്ങനെയുള്ളവർ ഒരിക്കലും വളരുകയില്ല. കൂടുതൽ തളരുകയാവും ചെയ്യുന്നത്. തളർന്ന് തളർന്ന് ജീവിതം തന്നെ ഇല്ലാതായെന്ന് വന്നേക്കാം. അതിനാൽ നമ്മുടെ ഓരോ തെറ്റുകളും നമ്മളെ കൂടുതൽ പരിപൂർണതയിലേക്ക് നയിക്കുന്നു എന്ന് വിശ്വസിക്കുക. ഉൾക്കൊണ്ട് സ്വയം തിരുത്തുക.

Mistakes | തെറ്റിൽ നിന്ന് തളരുകയല്ല, വളരുകയാണ് വേണ്ടത്

 തെറ്റുകളെ ഓർത്ത് നമ്മുടെ മനസ്സിനെ ഒരിക്കലും നിരാശപ്പെടുത്താൻ അനുവദിക്കരുത്. കാരണം തെറ്റുകൾ വരുത്താത്ത അഭ്യാസമല്ല മനുഷ്യനെ പരിപൂർണമാക്കുന്നത്. പിഴവുകളിൽ നിന്ന് നാം പഠിക്കുന്ന പാഠങ്ങളാണ് നമ്മെ പരിപൂർണമാക്കുന്നത്. ഇന്ന് നമ്മുടെ ലോകത്ത് കാണുന്ന പല കണ്ടുപിടുത്തങ്ങളും തെറ്റുകളിൽ നിന്ന് ഉണ്ടായിട്ടുള്ളതാണ്. ക്രിസ്റ്റഫർ കൊളംബസ്‌ വരുത്തിയ ഒരു നാവിഗേഷൻ പിശകാണ് അദ്ദേഹത്തെ അമേരിക്ക കണ്ടെത്താൻ സഹായിച്ചത്. അതേപോലെ തന്നെ അലക്സാണ്ടർ ഫ്ലെമിങ്ങിന്റെ പെട്രി ഡിഷ് കഴുകാതെ വെച്ചു എന്ന തെറ്റിൻ്റെ ഫലമായാണ് അദ്ദേഹത്തെ പെൻസിലിൻ കണ്ടുപിടിക്കുന്നതിലേക്ക് നയിച്ചത്.

അതുപോലെ ഒത്തിരി ഉദാഹരങ്ങൾ ഇതുപോലെ ഇനിയുമുണ്ട്. പാൽ ചീത്തയായാൽ അത് തൈരാകുന്നു. പാലിനേക്കാൾ വിലയേറിയതാണ് തൈര്. ഇനി തൈരും ചീത്ത ആയാലോ, അത് ചീസ് ആയി മാറുന്നു. തൈരിനേക്കാളും പാലിനെക്കാളും വിലയേറിയതാണ് ചീസ്. അതേപോലെ തന്നെ, മുന്തിരി ജ്യൂസ്. മുന്തിരി ജ്യൂസ് പുളിച്ചാൽ, അത് വീഞ്ഞായി മാറുന്നു, അത് മുന്തിരി ജ്യൂസിനേക്കാൾ വില കൂടിയതാണ്. ഇനി മുന്തിരി ജ്യൂസ് ആവി ആക്കി എടുത്താലോ, അത്‌ പിന്നെ പറയണ്ടല്ലോല്ലോ.

അതായത് തെറ്റുകൾ ചെയ്താൽ, അതിന് നിങ്ങൾ മോശമാണെന്ന് അർത്ഥമില്ല. ഓരോ തെറ്റും ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളെ ഇപ്പോളത്തെക്കാൾ കൂടുതൽ മൂല്യമുള്ളതാക്കുന്നു. വളർത്തുന്നു. അതുകൊണ്ട് തെറ്റിൽ നിന്ന് പാഠങ്ങൾ പഠിക്കുക. വീണ്ടും വീണ്ടും തെറ്റ് ആവർത്തിക്കാതിരിക്കുക. ഓരോ പാഠങ്ങളിലൂടെയും കൂടുതൽ വളരാൻ ശ്രമിക്കുക. ആ വളർച്ചയാവണം ഒരു വ്യക്തിയെക്കൊണ്ട് സമൂഹത്തിന് പ്രയോജനപ്പെടേണ്ടത്. അനുഭവമുള്ളവന് മാത്രമേ മറ്റുള്ളവരെയും നല്ല രീതിയിൽ നയിക്കാൻ സാധിക്കു.

(കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ആണ് ലേഖിക)

Keywords:  Article, Success Tips, Lifestyle, Career, Mistakes, One Persian, Grape Juice, How to Learn From Your Mistakes
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia